‘പാരമ്പര്യ ഹൃദ്രോഗം’ കണ്ടെത്തിയതിനെ തുടർന്ന് ബ്രൈറ്റൺ മിഡ്ഫീൽഡർ ഇനോക്ക് മ്വെപു 24-ാം വയസ്സിൽ വിരമിക്കാൻ നിർബന്ധിതനായി.
ബ്രൈറ്റൺ മിഡ്ഫീൽഡർ ഇനോക്ക് മ്വെപുവിനു ഹൃദ്രോഗം കണ്ടെത്തിയതിനെത്തുടർന്ന് 24-ാം വയസ്സിൽ താരം വിരമിക്കാൻ നിർബന്ധിതനായി.അടുത്തിടെ നടന്ന അന്താരാഷ്ട്ര ഇടവേളയ്ക്കിടെ സാംബിയ സ്ക്വാഡിനൊപ്പം ചേരാൻ വിമാനത്തിൽ പോകുന്നതിനിടെയാണ് എംവെപുവിന് അസുഖം ബാധിച്ചത്.മാലിയിലെ ആശുപത്രിയിൽ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ താരം ഹൃദയ പരിശോധനകൾക്കായി ബ്രൈറ്റണിലേക്ക് മടങ്ങി.
“അദ്ദേഹത്തിന്റെ അസുഖം പാരമ്പര്യം ആണ്.നിർഭാഗ്യവശാൽ, സ്പോർട്സ് കളിക്കുന്നതിലൂടെ ഇത് കൂടുതൽ വഷളാക്കാം, അതിനാൽ സ്വന്തം സുരക്ഷയെ മുൻനിർത്തി ഫുട്ബോൾ കളിക്കുന്നത് നിർത്തുക എന്നതാണ് ഏക പോംവഴി.കാലക്രമേണ മോശമായേക്കാവുന്ന ഈ അവസ്ഥ താരം കളി തുടരുക ആണെങ്കില്‍ മാരകമായേക്കാവുന്ന ഹൃദയാഘാതത്തിലേക്ക് എത്തും കാര്യങ്ങള്‍.”ക്ലബ് തങ്ങളുടെ വെബ്സൈറ്റില്‍ വെളിപ്പെടുത്തി. ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനായി നാല് സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനെ 2021-ൽ ബ്രൈട്ടന് നാലു വർഷത്തെ കരാറിൽ ഒപ്പിട്ടു.






































