അഞ്ച് ഗോള്‍ ത്രില്ലറില്‍ വിജയം നേടി ആഴ്സണല്‍
ഞായറാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ലിവർപൂളിനെതിരായ നിർണായക 3-2 വിജയത്തോടെ ആഴ്സണൽ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നു.ലിവര്‍പൂള്‍ പ്രതിരോധത്തെ ആവും വിധം പരീക്ഷിച്ച ആഴ്സണലിന് വേണ്ടി ഇരട്ട ഗോള്‍ നേടിയ ഇംഗ്ലീഷ് യുവ താരം ബുക്കായോ സാക്കയാണ് മത്സരത്തിലെ താരം.
ആദ്യ മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലിന് ലീഡ് നേടി കൊടുത്തു.അതിനു മറുപടി നല്കാന് ലിവര്‍പൂളിനു കഴിഞ്ഞത് 34 ആം മിനുട്ടില്‍ ഡാര്വിന് നൂനസ് വഴിയായിരുന്നു.സമനിലയോടെ ആദ്യ പകുതി പിരിയും എന്ന് തോന്നിച്ചെങ്കിലും മാര്‍ട്ടിനെല്ലി നല്കിയ പാസ് ഒരു സ്ലൈഡിംഗ് ഷോട്ടിലൂടെ ഗോള്‍ നേടി സാക്ക ആഴ്സണലിന് മേല്‍ക്കൈ നേടി കൊടുത്തു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആഴ്സണല്‍ പല അവസരങ്ങളും സൃഷ്ട്ടിച്ചു എങ്കിലും പകരക്കാരന് ആയി ഇറങ്ങിയ ഫിര്‍മീഞ്ഞോ ഒരു മികച്ച ഫിനിഷിലൂടെ സ്കോര്‍ സമനിലയാക്കി.അവസാന നിമിഷങ്ങളില്‍ ആഴ്സണല്‍ ലിവര്‍പൂള്‍ ഫോള്‍ മുഖത് തുടരെ തുടരെ അവസരങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ആഴ്സണളിന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു.74 ആം മിനുട്ടില്‍ ജീസസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി കൊണ്ട് സാക്ക വീണ്ടും ആഴ്സണലിന് വേണ്ടി രക്ഷകന്റെ മുഖം മൂടിയണിഞ്ഞു.അതിനുശേഷം ലിവര്‍പൂളിന്റെ ഓരോ അട്ടക്കിങ്ങ് ഓപ്ഷനും കരുതലോടെ നേരിട്ട ആഴ്സണല്‍ ഒടുവില്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടി കളം വിട്ടു.തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്ക് ശേഷം വളരെ പ്രധാനപ്പെട്ട മത്സരത്തില്‍ തോല്‍വി പറ്റിയത് ക്ലോപ്പിനും താരങ്ങള്‍ക്ക് മേലും നിലവില്‍ വന്‍ സമ്മര്‍ദം ആണ് ഉള്ളത്.






































