ഹാലൻഡിന് വേതനത്തില്‍ വലിയ വര്‍ധന നല്കാന് സിറ്റിയുടെ നീക്കം
ഈ സീസൺ അവസാനത്തോടെ എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ മെച്ചപ്പെട്ട കരാർ ഏൽപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മാറിയതിനു ശേഷം താരം വെറും 10 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടി താരം പ്രീമിയര്‍ ലീഗ് കൈയ്യില്‍ എടുത്തിരിക്കുകയാണ്.താരം യുണൈറ്റഡിനെതിരെ നേടിയ ഹാട്രിക്കോടെ പല ക്ലബുകളും അദ്ദേഹത്തിനെ റാഞ്ചാന്‍ ഒരുങ്ങി നില്‍ക്കുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്പെയിന് വമ്പന്മാരായ റയല്‍ മാഡ്രിഡ് ആണ്.
സ്ട്രൈക്കറുടെ കരാർ പ്രകാരം ആഴ്ചയിൽ അദ്ദേഹത്തിന് ലഭിക്കുന്നത് 375,000 പൌണ്ട് ആണ്. കെവിൻ ഡി ബ്രൂയ്നൊപ്പം ക്ലബ്ബിന്റെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നയാളായി ഇതിനകം തന്നെ യുവ താരം മാറി കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ഈ ഫോം തുടരുകയാണെങ്കില്‍ സിറ്റിയിലെ ഏറ്റവും വേതനം വാങ്ങുന്ന താരമായി ഹാലണ്ടിനെ മാറ്റാന്‍ ആണ് ക്ലബ് മാനെജ്മെന്റ് തീരുമാനം.






































