ലാലിഗയിൽ ഇന്ന് ഗ്ലാമർ പോരാട്ടം; അത്ലറ്റിക്കോ സെവിയ്യയെ നേരിടും.!
സ്പാനിഷ് ലാലിഗയിൽ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് സെവിയ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് സെവിയ്യയുടെ തട്ടകമായ റമോൺ സാഞ്ചെസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ റയലിനോട് ഏറ്റ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ടാണ് അത്ലറ്റിക്കോയുടെ വരവ്. സെവിയ്യ അവസാനം നടന്ന മത്സരത്തിൽ വിയ്യാറയലിനോട് സമനില വഴങ്ങുകയായിരുന്നു. ഇരുകൂട്ടർക്കും ഇന്ന് വിജയം അനിവാര്യമാണ്.
സമീപകാലത്തെ ഏറ്റവും മോശം തുടക്കമാണ് രണ്ട് ടീമുകൾക്കും ലഭിച്ചിട്ടുള്ളത്. 6 മത്സരങ്ങൾ പൂർത്തിയാക്കിയ അത്ലറ്റിക്കോ 10 പോയിൻ്റുമായി ടേബിളിൽ 7ആം സ്ഥാനത്താണ്. സെവിയ്യയാകട്ടെ അത്രയും കളികളിൽ നിന്നും 5 പോയിൻ്റുമായി 15 ആം സ്ഥാനത്തും. ഇത്രയും മോശം തുടക്കം ഇരുടീമുകളും സമീപകാലത്ത് നേരിട്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചാവില്ല രണ്ട് ടീമുകളും ഇന്ന് കളത്തിലിറങ്ങുക. നേരിയ ഒരു മുൻതൂക്കം അത്ലറ്റിക്കോയ്ക്ക് ആണ്. എന്നിരുന്നാലും സ്വന്തം മൈതാനം എന്ന ആനുകൂല്യം സെവിയ്യയ്ക്കുണ്ട്. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.