Foot Ball Top News

കരുത്ത് കാട്ടാൻ ബ്രസീൽ; തടുത്ത് നിർത്താൻ ടുണീഷ്യ.!

September 27, 2022

author:

കരുത്ത് കാട്ടാൻ ബ്രസീൽ; തടുത്ത് നിർത്താൻ ടുണീഷ്യ.!

ലോകകപ്പിനു മുമ്പുള്ള തങ്ങളുടെ അവസാന സൗഹൃദമത്സരത്തിന് ബ്രസീലിയൻ ടീം ഇന്ന് ഇറങ്ങുകയാണ്. ടുണീഷ്യയാണ് എതിരാളികൾ. പിഎസ്ജിയുടെ സ്വന്തം മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ വെച്ച് പുലർച്ചെ 12.30 നാണ് ഈയൊരു മത്സരം അരങ്ങേറുക. നെയ്മർ, മാർക്കീഞ്ഞോസ് തുടങ്ങിയ താരങ്ങൾക്ക് സുപരിചിതമായ ഗ്രൗണ്ട് കൂടിയാണ് പാർക് ഡെസ് പ്രിൻസസ്. ക്ലബ് കരിയറിൽ തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ പാർക് ഡെസ് പ്രിൻസസിൽ ബ്രസീലിനു വേണ്ടിയും പന്ത് തട്ടാൻ കഴിയുന്നത് ഒരു വേറിട്ട അനുഭവമായിരിക്കും ഇരുവർക്കും സമ്മാനിക്കുക.

കോപ്പ അമേരിക്ക ഫൈനലിൽ അർജൻ്റീനയോട് പരാജയപ്പെട്ടതിനു ശേഷം ഒരു കളിയിൽ പോലും ടീം തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. ഈയൊരു കുതിപ്പ് തുടരുവാൻ തന്നെയായിരിക്കും ടിറ്റേയും സംഘവും ശ്രമിക്കുക. ഘാനക്കെതിരെയുള്ള മത്സരത്തിൽ നിന്നും ചില മാറ്റങ്ങൾ ടുണീഷ്യക്കെതിരെയുള്ള സ്റ്റാർട്ടിങ് ലൈൻഅപ്പിൽ ഉണ്ടായേക്കാം. ആൻ്റണി, റോഡ്രിഗോ, ഫെർമിനോ തുടങ്ങിയ താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ ഒരുപക്ഷേ ടിറ്റെ അവസരം നൽകിയേക്കാം. എന്ത് തന്നെയായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment