Foot Ball Top News

അപരാജിത കുതിപ്പ് തുടരുവാൻ മെസ്സിയും സംഘവും നാളെ ഇറങ്ങുന്നു.!

September 27, 2022

author:

അപരാജിത കുതിപ്പ് തുടരുവാൻ മെസ്സിയും സംഘവും നാളെ ഇറങ്ങുന്നു.!

തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാൻ മെസ്സിയും സംഘവും നാളെ ഇറങ്ങുകയാണ്. എതിരാളികൾ ജമൈക്കയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30 ന് യു.എസിലെ റെഡ് ബുൾ അരീനയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഹോണ്ടുറാസുമായുള്ള വിജയത്തോടെ തുടർച്ചയായി 34 മത്സരങ്ങളിൽ അപരാജിത കുതിപ്പ് തുടരുവാൻ സ്കലോണിക്കും സംഘത്തിനും സാധിച്ചിരുന്നു. ഇന്നും അതേ മികവ് പുറത്തെടുത്ത് കൊണ്ട് 35 മത്സരങ്ങൾ എന്ന നാഴിക പിന്നിടുവാൻ ആയിരിക്കും ടീം ഒന്നടങ്കം ശ്രമിക്കുക. മറിച്ച് ജമൈക്ക ഈയൊരു തേരോട്ടത്തിന് അറുതി വരുത്തുവാൻ ആയിരിക്കും ശ്രമിക്കുക.

കഴിഞ്ഞ മത്സരത്തിൽ നിന്നും ഏതാനും ചില മാറ്റങ്ങൾ ആദ്യ ഇലവനിൽ സ്കലോണി വരുത്തിയേക്കും. റോമേറോ, ഒട്ടാമെൻ്റി, അക്യുന, ഡി മരിയ തുടങ്ങിയ താരങ്ങൾ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുവാൻ ആണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന മാർട്ടിനെസ്, പെസല്ല, തഗ്ലിയാഫിക്കോ, ഗോമസ് തുടങ്ങിയ താരങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിൽ ആയിരിക്കും ഉണ്ടാവുക.

Argentina Probable Eleven vs Jamaica

• Emiliano Martinez

• Nahuel Molina

• Cristian Romero

• Nicolás Otamendi

• Marcos Acuña

• Rodrigo de Paul

• Leandro Paredes

• Giovani Lo Celso

• Lionel Messi (C)

• Lautaro Martinez

• Angel Di Maria

ഇതായിരിക്കും ഇന്നത്തെ മത്സരത്തിലെ സാധ്യത ഇലവൻ. ചിലപ്പോൾ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായേക്കാം. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment