നേഷൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം; പോർച്ചുഗൽ സ്പെയിനെതിരെ.!
യുവേഫ നേഷൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം അരങ്ങേറും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് പോർച്ചുഗലും സ്പെയിനും തമ്മിൽ ആണ് മാറ്റുരക്കുന്നത്. പോർച്ചുഗലിലെ എസ്റ്റാടിയോ മുനിസിപ്പൽ ഡി ബ്രാഗയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുടീമുകളെയും സമ്പന്ധിച്ച് ഒരു നിർണായക പോരാട്ടം തന്നെയാണിത്. കാരണം ലീഗിൻ്റെ സെമിയിൽ കയറുന്നതിനു ഇരുടീമുകൾക്കും ഇന്നത്തെ റിസൾട്ട് നിർണായകമായിരിക്കും.
ഇരുവരും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ സമനില ആയിരുന്നു ഫലം. എന്തായാലും ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നുണ്ടാവില്ല. കഴിഞ്ഞ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ മൂക്കിന് പരിക്കേറ്റ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നത്തെ മത്സരത്തിലും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്ന് തന്നെയാണ് ഏറ്റവും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ സ്പെയിൻ പോർച്ചുഗലിനെ തകർത്തുകൊണ്ട് അതിനൊരു പരിഹാരം കാണുവാൻ ആകും ശ്രമിക്കുക. എന്തുതന്നെയായാലും നമുക്ക് കണ്ട് തന്നെ അറിയാം.






































