ഗ്രീസ്മാനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് യുവന്‍റ്റസ്
ബാഴ്‌സലോണയിൽ നിന്ന് അന്റോയിൻ ഗ്രീസ്മാനെ സ്ഥിരമായി സൈൻ ചെയ്യാനുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നീക്കം ഹൈജാക്ക് ചെയ്യാന്‍ ഒരുങ്ങി സീരി എ വമ്പൻമാരായ യുവന്റസ്.കാറ്റലോണിയയിലെ മോശം ഫോമിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ലോൺ കരാറിന്റെ ഭാഗമായി 2021/22 സീസണിന്റെ തുടക്കത്തിൽ ഗ്രീസ്മാൻ മാഡ്രിഡിലേക്ക് മടങ്ങി.
പ്രാരംഭ കരാറിൽ 35-40 മില്യൺ യൂറോയുടെ പർച്ചേസ് ക്ലോസ് ഉൾപ്പെടുന്നു, 2023 അവസാനത്തോടെ അത് സജീവമാക്കും, ഗ്രീസ്മാൻ 50% ഗെയിമുകളിൽ കൂടുതൽ കളിച്ചാൽ ഈ ഓപ്ഷൻ അകറ്റിവേറ്റ് ആയേക്കും.അങ്ങനെ സംഭവിക്കാതെ ഇരിക്കാന്‍ ആണ് താരത്തിനെ ആദ്യ ടീമില്‍ അത്ലറ്റിക്കോ ഇടം നല്‍കാത്തത്.ജനുവരിയിൽ അത്‌ലറ്റിക്കോ 25 മില്യൺ യൂറോ ചിലവഴിച് ഒരു ഡീല്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ താല്‍പര്യപ്പെടുന്നുണ്ട്.ഇറ്റാലിയൻ ഔട്ട്‌ലെറ്റ് ഗസറ്റ ഡെല്ലോ സ്‌പോർട് അനുസരിച്ച്, യുവന്റസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു. ബാഴ്സലോണ ചോദിക്കുന്ന പണം നല്‍കാന്‍ യുവേ തയ്യാര്‍ ആണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.






































