Foot Ball Top News

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ വിയറ്റ്‌നാമിനെ നേരിടും, മത്സരം നാളെ

September 26, 2022

author:

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ വിയറ്റ്‌നാമിനെ നേരിടും, മത്സരം നാളെ

സിങ്കപ്പൂരിനെതിരായ മത്സരത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുതിയ അങ്കത്തിന് ഒരുങ്ങുന്നു. സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ വിയറ്റ്‌നാമിനെ നേരിടും. സെപ്റ്റംബര്‍ 27 നാണ് മത്സരം. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ഹിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ റാങ്കിങ്ങില്‍ പുറകിലുള്ള സിങ്കപ്പൂരിനോട് ഇന്ത്യ സമനിലയില്‍ പിരിഞ്ഞിരുന്നു.

ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. വിയറ്റ്‌നാം അവസാന മത്സരത്തില്‍ സിങ്കപ്പൂരിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തിരുന്നു. ഇന്ത്യയേക്കാള്‍ കരുത്തരായ ടീമാണ് വിയറ്റ്‌നാം. മത്സരത്തില്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുകയെന്ന് ഇന്ത്യയുടെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു.

മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെപി എന്നിവര്‍ ടീമിലുണ്ട്. സിങ്കപ്പൂരിനെതിരെ ആഷിഖ് കുരുണിയനാണ് ഇന്ത്യയ്ക്ക് വേണ്ടി സമനില ഗോളടിച്ചത്. നിലവില്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ 104-ാം സ്ഥാനത്താണ്. എതിരാളികളായ വിയറ്റ്‌നാം 97-ാം സ്ഥാനത്തുണ്ട്.

Leave a comment