ഇന്റർ മിലാൻ ഡിഫൻഡർ റോബിൻ ഗോസെൻസ് ലെസ്റ്റര്‍ സിറ്റി റഡാറില്‍
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലെസ്റ്റർ സിറ്റി ഇന്റർ മിലാൻ ഡിഫൻഡർ റോബിൻ ഗോസെൻസിനു വേണ്ടി നീക്കം നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്.പുതിയ പ്രീമിയർ ലീഗ് കാമ്പെയ്‌നിന്റെ മോശം തുടക്കം മൂലം ലെസ്റ്റര്‍ സിറ്റി സമ്മര്‍ദത്തില്‍ വെന്തുരുകുകയാണ്. തുടർച്ചയായി ആറ് തോൽവികൾ ഈ പ്രീമിയര്‍ ലീഗ് സീസണില്‍ അവര്‍ ഏറ്റുവാങ്ങി കഴിഞ്ഞു.
മാനേജര്‍ ആയ ബ്രെണ്ടന്‍ റോഡ്‌ജേര്‍സിനെ മാറ്റാന്‍ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട് എങ്കിലും ചില പുതിയ താരങ്ങളുടെ കൂട്ടിചേര്‍ക്കലുകള്‍ എങ്ങനെ ക്ലബിനെ സ്വാധീനിക്കും എന്നറിയാന്‍ ആണ് മാനേജ്മെന്‍റ് തീരുമാനം.വെസ്ലി ഫോഫാനയെ വിറ്റപ്പോള്‍ ലഭിച്ച പണത്തില്‍ നിന്ന് സൈനിങ്ങുകള്‍ ഒന്നും തന്നെ ലെസ്റ്റര്‍ സിറ്റി നടത്തിയിട്ടില്ല.ഇപ്പോള്‍ അവരുടെ റഡാറിലെ ആദ്യ ചോയിസ് ജര്‍മന്‍ ഇന്‍റര്‍ മിലാന്‍ താരമായ ഗോസെൻസാണ്.ജര്‍മന്‍ താരത്തിനുമേല്‍ മാനേജര്‍ ഇൻസാഗിക്ക് ഉള്ള മതിപ്പ് അത്ര വലുത് അല്ല അതിനാല്‍ താരത്തിനെ പറഞ്ഞു വിടുന്നതില്‍ മാനേജര്‍ക്ക് എതിര്‍പ്പ് ഒന്നും തന്നെ ഉണ്ടാകാന്‍ ഇടയില്ല.എന്നാല്‍ മാനെജ്മെന്റ് താരം വരാനിരിക്കുന്ന വേള്‍ഡ് കപ്പില്‍ മികച്ച പ്രകടനം നടത്തി ക്ലബിന് വലിയൊരു മുതല്‍കൂട്ടായി മാറും എന്ന ചിന്തയില്‍ ആണ്.






































