EPL 2022 European Football Foot Ball Top News transfer news

നബി കെയിറ്റയില്‍ ബോറൂസിയക്ക് താല്‍പര്യം

September 26, 2022

നബി കെയിറ്റയില്‍ ബോറൂസിയക്ക് താല്‍പര്യം

ലിവർപൂൾ മിഡ്ഫീൽഡർ നബി കെയ്റ്റയെ 2023 ല്‍ ഒരു ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റായി ബൊറൂസിയ ഡോർട്ട്മുണ്ട് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.താരത്തിന്‍റെ ലിവര്‍പൂളിലെ  നിലവിലുള്ള കരാറിൽ ഒരു വർഷത്തിൽ താഴെ മാത്രമേ ശേഷിക്കുന്നുള്ളൂ.കൂടാതെ, ഗിനിയ ഇന്റർനാഷണൽ താരം ലിവര്‍പൂളിനു വേണ്ടി ഈ സീസണില്‍  ഇതുവരെ കളിച്ചിട്ടില്ല എന്നതും ക്ലബ് മാറുന്നതിന് ഒരു സാധ്യതയായി കണക്കാക്കുന്നു.

Dortmund 'showing interest in Liverpool's Naby Keita'

 

താരത്തിന്‍റെ സേവനം വലിയ രീതിയില്‍ ലിവര്‍പൂള്‍  വിലമതിക്കുന്നു.താരം കോണ്ട്രാക്റ്റ് നീട്ടുമെന്നാണ് ക്ലബ് മാനെജ്മെന്റ് കരുതുന്നത്.യൂര്‍ഗന്‍ ക്ലോപ്പില്‍ നിന്ന് ഗെയിം ടൈമിനെ കുറിച്ച് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കരാര്‍ താരം നീട്ടുകയുള്ളൂ.അടുത്ത വേനൽക്കാലത്ത് ബെല്ലിംഗ്ഹാമുമായി വേർപിരിയാൻ ഡോർട്ട്മുണ്ട് തയ്യാറാവുമ്പോള്‍ ആ വിടവില്‍ മറ്റൊരു സൈനിങ്ങ് നടത്താന്‍ ക്ലബ് ഉദ്ദേശിക്കുന്നു.നബി കെയിറ്റയേ ഒരു സൗജന്യ ഏജന്റ്റ് ആയി സൈന്‍ ചെയ്യുന്നതിന് വേണ്ടി ഈ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ ബോറൂസിയ തങ്ങളുടെ നീക്കങ്ങള്‍ നടത്തിയേക്കും എന്ന് ബില്‍ഡ് വെളിപ്പെടുത്തി.

Leave a comment