European Football Foot Ball Top News transfer news

മെസ്സി ബാഴ്സയിലെക്ക് വരും ; എന്നാല്‍ ഏത് റോളില്‍ എന്നതിന് വ്യക്തത ലഭിക്കാന്‍ കാത്തിരിക്കണം

September 26, 2022

മെസ്സി ബാഴ്സയിലെക്ക് വരും ; എന്നാല്‍ ഏത് റോളില്‍ എന്നതിന് വ്യക്തത ലഭിക്കാന്‍ കാത്തിരിക്കണം

സ്പാനിഷ് ക്ലബ് ആയ ബാഴ്സലോണ ലയണൽ മെസ്സിയെ ക്ലബ്ബിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ നിന്ന് ലാ മാസിയയിൽ ചേർന്നതിന് ശേഷം ബാഴ്‌സലോണയ്‌ക്കായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളും 303 അസിസ്റ്റുകളും നേടിയ മെസ്സി 21 വർഷത്തെ യുഗത്തിന് അന്ത്യം കുറിച്ചു കൊണ്ട് ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയില്‍ ചേര്‍ന്നു.

Barcelona 'making plans to facilitate Lionel Messi return'

തങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെ അധികം പുരോഗതി കൈവരിച്ച ബാഴ്സലോണ അടുത്ത സമ്മറില്‍ മെസ്സിയെ കൊണ്ട് വരുന്നത് ആണത്രേ ഏറ്റവും ഗൗരവമായി കാണുന്ന കര്‍ത്തവ്യം.കൂടാതെ ബാഴ്സക്ക് വേണ്ടി നിലവില്‍ പാരീസില്‍ വാങ്ങുന്ന ശമ്പളം കുറയ്ക്കാനും  താരം തയ്യാര്‍ ആണ്.രണ്ടു ഓപ്ഷന്‍ ആണ് ബാഴ്സക്കും മെസ്സിക്കും ഉള്ളത്.ഒരു പ്ലേയര്‍  അല്ലെങ്കില്‍ ക്ലബ്ബിന്റെ സാങ്കേതിക സെക്രട്ടറി എന്ന നിലയിൽ ഒരു കോര്‍പ്പറേറ്റ് റോള്‍ എന്നിങ്ങനെ ആണ്  മെസ്സിയെ ബാഴ്സ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്.താരം പിച്ചില്‍ ഇതുവരെ നേടിയ എല്ലാ കഴിവുകളും ഉപയോഗപ്പെടുന്നത് ആയിരിക്കണം  പുതിയ റോള്‍ എന്ന്  ഇരു കൂട്ടര്‍ക്കും നിര്‍ബന്ധം ഉണ്ട്.

Leave a comment