European Football Foot Ball Top News transfer news

ഒബ്ലാക്കിന് പകരക്കാരനായി ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസിനെ സൈന്‍ ചെയ്യാന്‍ അത്ലറ്റിക്കോ

September 25, 2022

ഒബ്ലാക്കിന് പകരക്കാരനായി ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസിനെ സൈന്‍ ചെയ്യാന്‍ അത്ലറ്റിക്കോ

ജാൻ ഒബ്‌ലക്കിന്റെ പിൻഗാമിയായി അത്‌ലറ്റിക്കോ മാഡ്രിഡ് എമിലിയാനോ മാർട്ടിനെസിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്.2020 ൽ ബെർൻഡ് ലെനോയ്ക്ക് കാൽമുട്ടിന് പരിക്കേറ്റത് മുതല്‍ ആഴ്സണലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ  താരം അര്‍ജന്‍റ്റീനയില്‍ ഈ അടുത്ത കാലങ്ങളില്‍ മികച്ച മുന്നേറ്റം ആണ് നടത്തി വരുന്നത്. ആഴ്സണലില്‍ നിന്ന് ആസ്റ്റണ്‍ വില്ലയില്‍ എത്തിയത് മുതല്‍ ക്ലബ് ഫുട്ബോളിലും  കൂടുതല്‍ കളി സമയം താരത്തിന് ലഭിക്കുന്നുണ്ട്.

Atletico Madrid eye Emiliano Martinez as Jan Oblak replacement?

താരം ഈ ജനുവരിയില്‍ ആസ്റ്റണ്‍ വില്ലയില്‍   അഞ്ച് വര്‍ഷത്തെ കോണ്ട്രാക്റ്റ് ഒപ്പിട്ടു കഴിഞ്ഞു എങ്കിലും താരത്തിന്‍റെ  സ്ഥിതിഗതികൾ അത്‌ലറ്റിക്കോ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദ മിറർ അവകാശപ്പെടുന്നു.2014-ൽ ബെൻഫിക്കയിൽ നിന്ന് ഒപ്പുവെച്ചതിന് ശേഷം കഴിഞ്ഞ എട്ട് വർഷമായി ഒബ്‌ലാക്ക് ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ വല കാത്തത്.താരത്തിന്‍റെ   അത്ലറ്റിക്കോയുമായുള്ള  കോണ്ട്രാക്റ്റ്  ഈ സീസണോടെ അവസാനിച്ചേക്കും.അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താല്‍പര്യപ്പെടുന്നുണ്ട്.

Leave a comment