എഡ്‌സൺ അൽവാരസിനു വേണ്ടി വീണ്ടും നീക്കം നടത്താന്‍ ഒരുങ്ങി ചെല്‍സി
അയാക്‌സ് മിഡ്ഫീൽഡർ എഡ്‌സൺ അൽവാരസിനോടുള്ള താൽപ്പര്യം വീണ്ടും ഉണർത്താൻ ചെൽസി ഒരുങ്ങുന്നതായി റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ ബ്ലൂസ് അൽവാരസിനെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു,പക്ഷേ മെക്സിക്കോ താരത്തിനെ വിൽക്കാൻ അജാക്സ് തയ്യാറായിരുന്നില്ല.പകരം അവര്‍ സൈനിങ്ങ് പൂര്‍ത്തിയാക്കിയത് യുവന്റസിൽ നിന്ന് ഡെനിസ് സക്കറിയയുടെ ആയിരുന്നു.
ടുഷല്‍ ക്ലബ് വിട്ടു പോയതിനു ശേഷം ഇപ്പോള്‍ ചെല്‍സിയുടെ ചുമതല നിര്‍വഹിക്കുന്നത് ഹാം പോട്ടര്‍.അദ്ദേഹത്തിന്‍റെ കീഴില്‍ അയാക്സ് താരത്തിനു വേണ്ടി ഒരു ശ്രമം കൂടെ ചെല്‍സി നടത്തും എന്ന വാര്‍ത്ത നല്‍കിയത് ഫുട്ബോൾ ലണ്ടൻ ആണ്.താരത്തിന്‍റെ പ്രൊഫൈലില്‍ ചെല്‍സിയുടെ ചിരവൈരികള്‍ ആയ ലിവര്‍പൂളിനും താല്‍പര്യമുണ്ട്.അടുത്ത വേനൽക്കാലത്ത് കാന്റെക്കും ജോർഗിഞ്ഞോക്കും കരാര്‍ നീട്ടി നല്‍കാന്‍ ചെല്‍സി തയ്യാറാവാന്‍ സാധ്യത കുറവ് ആണ്.






































