Foot Ball Top News

വലകുലുക്കി ആഷിഖ് കുരുണിയൻ, സിങ്കപ്പുരിനെതിരേ ഇന്ത്യയ്ക്ക് സമനില

September 24, 2022

author:

വലകുലുക്കി ആഷിഖ് കുരുണിയൻ, സിങ്കപ്പുരിനെതിരേ ഇന്ത്യയ്ക്ക് സമനില

സിങ്കപ്പുരിനെതിരായ ഹങ് തിന്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യപകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്. മത്സരത്തില്‍ ലീഡെടുത്ത സിങ്കപ്പുരിനെതിരേ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. സുനില്‍ ഛേത്രിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

പതിയെ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ നല്ല അവസരങ്ങൾ ഒന്നും വന്നിരുന്നില്ല‌. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ആയിരുന്നു ആദ്യ നല്ല അവസരം. ഈ ഷോട്ട് സിംഗപ്പൂർ ഗോൾ കീപ്പർ തടയുകയും ചെയ്തിരുന്നു.

രണ്ടാം പകുതി ഇന്ത്യ നന്നായി തുടങ്ങി എങ്കിലും നല്ല അവസരങ്ങളും ഗോളുകളും വന്നില്ല. പതിയെ ഇന്ത്യ സുനിൽ ഛേത്രി, സഹൽ, ആശിഖ് എന്നിവരെ പിൻവലിച്ചു. രാഹുൽ സബ്ബായി കളത്തിലും എത്തി. സെപ്റ്റംബര്‍ 27-ന് വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave a comment