റൊമേലു ലുക്കാക്കു – ഹാരി കെയ്ൻ സ്വാപ് ഡീല്‍ ചെല്‍സി പരിഗണിക്കുന്നു
റൊമേലു ലുക്കാക്കുവും ഹാരി കെയ്നും ഉള്‍പ്പെടുന്ന സ്വാപ്പ് ഡീല്‍ ചെൽസി പരിഗണിക്കുന്നതായി റിപ്പോർട്ട്.ബെൽജിയം ഇന്റർനാഷണൽ 2022-23 സീസണിൽ ലോണിൽ ഇന്റർ മിലാനിലേക്ക് മടങ്ങി. അടുത്ത സീസണില്‍ ടീമിലേക്ക് തിരിച്ചെത്തുന്ന താരത്തിനെ ഉപയോഗിച്ച് ഹാരി കെയിനിനെ വാങ്ങാന്‍ കഴിയുമോ എന്ന ഓപ്ഷന് ചെല്‍സിയുടെ പുതിയ മാനെജ്മെന്റ് കാര്യമായി പരിഗണിക്കുന്നുണ്ട്.
ചെല്‍സിയുമായി താരത്തിന്റെ കരാര്‍ കാലാവധി 2026 വരെ തുടര്‍ന്നേക്കും.നിലവില്‍ ലുക്കാക്കുവിനെ ടീമില്‍ തുടരാന്‍ അനുവദിക്കാന്‍ ഇന്റര്‍ മിലാനും താല്പര്യമില്ല.ഇപ്പോഴത്തെ ചെല്‍സി മാനേജര്‍ ഗ്രഹാം പോട്ടർ കെയ്നിന്റെ വലിയ ആരാധകനാണ്.അദ്ദേഹം ചെല്‍സിയിലെക്ക് വന്നതിനു ശേഷം ക്ലബിന് ആവശ്യപ്പെട്ട ആദ്യത്തെ പ്രധാന സൈനിങ്ങ് ആയിരിക്കും ഹാരി കേയിനിന്റെ.ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കും ഹാരി കെയിനിനെ ഈ സമ്മറില്‍ ടീമില്‍ നിന്നും പുറത്തു പോയ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് പകരക്കാരന് ആയി സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.






































