ബുസ്കെറ്റ്സിന് പകരക്കാരനായി കളിക്കാന്‍ ഡി യോങ്ങിന് അവസരം നല്കാന് സാവി
സെർജിയോ ബുസ്ക്വെറ്റ്സിന് പകരക്കാരനെ തപ്പുന്ന സാവിയെ തനിക്ക് ആ റോള്‍ ഭംഗിയായി ചെയ്യാന്‍ കഴിയും എന്ന് തെളിയിച്ച് കൊണ്ട് ഡി യോങ്ങ്.എല്‍ഷേക്കെതിരെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ കളിച്ച ഡി യോങ്ങ് മികച്ച രീതിയില്‍ ആണ് കളി മുന്നോട്ടു നയിച്ചത്.ഇത് കൂടാതെ വിക്ടോറിയ പ്ലസന്,റയല്‍ സോസിദാദ് എന്നിവര്‍ക്കെതിരെയും ബുസിയുടെ അഭാവത്തില്‍ മികച്ച രീതിയില്‍ ആണ് ഡി യോങ്ങ് പന്ത് തട്ടിയത്.
എല്‍ഷേക്കെതിരെ നടന്ന മത്സരത്തോടെ ഡി യോങ്ങിനെ ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ബുസ്ക്കട്ട്സിന്റെ റോളില്‍ കളിപ്പിച്ചു നോക്കാന്‍ തന്നെ ആണ് ഇപ്പോഴത്തെ സാവിയുടെ തീരുമാനം. ബുസ്ക്കറ്റ്സിനെക്കാള് കൂടുതല്‍ ഫിസിക്കല്‍ ഗെയിം കളിക്കാന്‍ കഴിയുന്ന ഡി യോങ്ങിന് എതിര് പ്രതിരോധം പിളര്‍ത്തുന്ന പാസ് നല്‍കാനും കഴിയും എന്നത് സാവിക്ക് കൂടുതല്‍ താരത്തിനെ അനുയോജ്യന്‍ ആക്കുന്നു.






































