ലയണൽ മെസ്സിയുടെയും സെർജിയോ റാമോസിന്റെയും കരാർ നീട്ടാൻ പാരീസ് സെന്റ് ജെർമെയ്ൻ ആഗ്രഹിക്കുന്നു
ലയണൽ മെസ്സിയുടെയും സെർജിയോ റാമോസിന്റെയും കരാർ പുതുക്കാൻ ഫ്രഞ്ച് ചാമ്പ്യന്മാർ ആഗ്രഹിക്കുന്നുവെന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ ഉപദേഷ്ടാവ് ലൂയിസ് കാംപോസ് വെളിപ്പെടുത്തി.ബാഴ്സയിലെയും മാഡ്രിഡിലേയും കരാര്‍ കാലഹരണപ്പെട്ടത്തിനു ശേഷം രണ്ട് കളിക്കാരും 2021 ആണ് പാരീസില്‍ എത്തിയത്.പിഎസ്ജിക്കായി 44 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 23 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.ഈ സീസണില്‍ താരം മികച്ച ഫോമില്‍ ആണ്.
അതേസമയം, റാമോസ് ക്ലബ്ബിനായി 23 അവസരങ്ങളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ, പരിചയസമ്പന്നനായ ഡിഫൻഡർ ക്ലബിലെ തന്റെ ആദ്യ കാമ്പെയ്‌നിനിടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമായി മല്ലിട്ടിരുന്നു.എന്നാല്‍ ഈ സീസണില്‍ അദ്ദേഹം ആദ്യ ഇലവനില്‍ സ്ഥിരമായി ഇടം നേടുന്നുണ്ട്.അടുത്ത ജൂണിൽ ഇരു താരങ്ങളുടെയും കരാര്‍ അവസാനിക്കും.ഇരുവരെയും ടീമില്‍ തുടരാന്‍ അനുവദിക്കാന്‍ ആണ് ക്ലബ് തീരുമാനം.ഇരുവരും ക്ലബിലെ അവിഭാജ്യ ഘടകങ്ങള്‍ ആണ് എന്നും അവരുടെ സേവനം പാരീസില്‍ വളരെ മൂല്യം ഉള്ളതാണ് എന്നും എന്ന് വിശ്വസിക്കുന്നതായി കാംപോസ് വെളിപ്പെടുത്തി.അടുത്ത വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ വീണ്ടും മെസ്സി ബാഴ്സയിലെക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ വളരെ ശക്തമാണ്.






































