Foot Ball ISL Top News

ഡ്യൂറന്റ് കപ്പ് ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സിക്ക് കിരീടം

September 18, 2022

author:

ഡ്യൂറന്റ് കപ്പ് ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സിക്ക് കിരീടം

ഡ്യൂറന്റ് കപ്പ് ഫൈനലിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സിക്ക് കിരീടം. കലാശപ്പോരിൽ ന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ ജയം. ക്ലബ്ബിന്റെ ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമാണിത്.

യുവതാരം ശിവശക്തിയെ ആദ്യ ഇലവനില്‍ ഇറക്കിയ ബെംഗളൂരുവിന്റെ തന്ത്രം 11-ാം മിനിറ്റില്‍ തന്നെ ഫലം കണ്ടു. ശിവശക്തിയിലൂടെ ബെംഗളൂരു മുന്നില്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചാം ഗോള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ 30-ാം മിനിറ്റില്‍ അപുയിയയിലൂടെ മുംബൈ ഒപ്പം പിടിച്ചു.

സ്റ്റീവര്‍ട്ടിന്റെ ഫ്രീകിക്ക് ഗുര്‍പ്രീത് തട്ടിയകറ്റിയ ശേഷം റീബൗണ്ട് വന്ന പന്ത് താരം വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 61-ാം മിനിറ്റില്‍ അലന്‍ കോസ്റ്റയുടെ ഹെഡറിലൂടെയായിരുന്നു ബെംഗളൂരുവിന്റെ വിജയ ഗോള്‍. സുനില്‍ ഛേത്രിയെടുത്ത കോര്‍ണര്‍ കിക്ക് കോസ്റ്റ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സമനില ഗോളിനായി മുംബൈ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Leave a comment