പുതിയ ആഴ്സണൽ കരാർ ഒപ്പിടാന്‍ ബുക്കയോ സാക്ക
ആഴ്സണലുമായി പുതിയ ദീർഘകാല കരാറിൽ ബുക്കായോ സാക്ക ഒപ്പുവേക്കുന്നതിന് വളരെ അടുത്തെത്തി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു.21-കാരൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആഴ്സണല്‍ ടീമില്‍ ഒരു അവിഭാജ്യ ഘടകം ആയി മാറി കഴിഞ്ഞിരിക്കുന്നു. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ സാകയുടെ നിലവിലുള്ള കരാർ 2024 വേനൽക്കാലത്ത് അവസാനിക്കും, എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു പുതിയ കരാറിനെ ചുറ്റിപ്പറ്റി വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്.
ആഴ്സണലിലെ യൂത്ത് സിസ്റ്റത്തിലൂടെ ഫുട്ബോളിലേക്ക് വന്ന സാക്ക പുതിയതും മെച്ചപ്പെട്ടതുമായ കരാർ ഉടൻ ഒപ്പിടുമെന്ന് ക്ലബ് വിശ്വസിക്കുന്നു.സമീപഭാവിയിൽ ആഴ്സണൽ താരത്തിന്‍റെ സൈനിങ്ങ് ഉടന്‍ തന്നെ ഒഫീഷ്യലായി പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പത്രപ്രവർത്തകൻ പീറ്റ് ഒ റൂർക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






































