European Football Foot Ball Top News

ചെല്‍സിയെ സമനിലയില്‍ തളച്ച് എഫ്‌സി സാൽസ്‌ബർഗ്

September 15, 2022

ചെല്‍സിയെ സമനിലയില്‍ തളച്ച് എഫ്‌സി സാൽസ്‌ബർഗ്

ബുധനാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എഫ്‌സി സാൽസ്‌ബർഗുമായുള്ള മത്സരത്തില്‍    1-1 ന് സമനിലയിൽ പിരിഞ്ഞ ചെല്‍സി രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും ഒരു പോയിന്‍റോടെ ഗ്രൂപ്പ് ഇ യില്‍ അവസാന സ്ഥാനത്താണ്.48-ാം മിനിറ്റിൽ മേസൺ മൗണ്ട് നല്‍കിയ  ക്രോസിൽ നിന്ന് ഗോള്‍ നേടി കൊണ്ട് റഹീം സ്റ്റെർലിംഗ് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു എങ്കിലും നോഹ ഒകാഫോർ 75 ആം മിനുട്ടില്‍ നേടിയ ഗോളോടെ ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ ജയം എന്ന ചെല്‍സിയുടെ ലക്ഷ്യം തകര്‍ന്നടിയുകയായിരുന്നു.

Chelsea vs Red Bull Salzburg Highlights: Noah Okafor CANCELS Raheem  Sterling's Opening goal, Chelsea Share spoils with RB Salzburg

ആദ്യ മത്സരത്തില്‍ ഡൈനാമോ സാഗ്രെബിനോട് 1-0 ന് ചെല്‍സി പരാജയപ്പെട്ടിരുന്നു.2021-ൽ ക്ലബിനു  ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുത്ത തോമസ്‌ ടുഷലിന്    21-ാം മിനിറ്റിൽ ചെൽസി അനുയായികൾ അഭിവാദ്യം അര്‍പ്പിച്ചത് വളരെ ശ്രദ്ധേയമായി.അടുത്ത ചെല്‍സിയുടെ മത്സരം കരുത്തരും കൂടാതെ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ എസി മിലാനുമായിട്ടാണ്.

 

Leave a comment