ആഴ്സണലും ലിവർപൂളും ജനുവരിയിൽ മാർക്കോ അസെൻസിയോക്ക് വേണ്ടി ബിഡ് നല്‍കാന്‍ ഒരുങ്ങുന്നു
മാർക്കോ അസെൻസിയോയുടെ ഒപ്പ് ലക്ഷ്യമാക്കി കൊണ്ട് ആഴ്സണലും ലിവർപൂളും റയൽ മാഡ്രിഡിലെ താരത്തിന്‍റെ അവസ്ഥ സൂക്ഷ്മ നിരീക്ഷണം നടത്തി വരുന്നു.സ്പെയിൻ ഇന്റർനാഷണൽ വേനൽക്കാലത്ത് ബെർണബ്യൂവിൽ നിന്ന് പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും താരം ഈ സീസണിലും അവിടെ തുടര്‍ന്നു.ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ 17 മിനിറ്റ് മാത്രമാണ് അസെൻസിയോ കളിച്ചത്, വാരാന്ത്യത്തിൽ ലാ ലിഗയിൽ മല്ലോർക്കയ്‌ക്കെതിരെ കളിക്കാന്‍ അവസരം ലഭിക്കാതെ പോയ താരം അകെ നിരാശയില്‍ ആണ്.
റോഡ്രിഗോയും ഫെഡറിക്കോ വാൽവെർഡെയും ആണ് മാനേജര്‍ അന്‍സലോട്ടിയുടെ ഫസ്റ്റ് ചോയിസ്.ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും താരതിന്‍റെ പ്രൊഫൈലില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും കാൽസിയോമെർകാറ്റോയുടെ അഭിപ്രായത്തിൽ, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനുള്ള ബിഡ് സമര്‍പ്പിക്കാന്‍ സാധ്യത ആഴ്സണലും ലിവർപൂളുമാണ്.






































