സൗദി അറേബ്യന്‍ ഓഫര്‍ റൊണാള്‍ഡോ പുനപരിശോധിക്കുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത വർഷം സൗദി അറേബ്യയിലെ ഒരു ക്ലബ്ബിൽ ചേരാനുള്ള ലാഭകരമായ ഓഫർ വീണ്ടും പരിഗണിക്കുന്നതായി റിപ്പോർട്ട്.ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണം എന്ന താരത്തിന്റെ ആഗ്രഹത്തിന് വിലങ്ങായി എല്ലാ ടീമുകളും താരത്തിനെ തള്ളികളഞ്ഞിരുന്നു.ഇതിനെ തുടര്‍ന്ന് താരം യുണൈറ്റഡില്‍ തുടരുകയായിരുന്നു.
എന്നിരുന്നാലും, ടെൻ ഹാഗിന് കീഴിൽ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് മടങ്ങാൻ റൊണാൾഡോയ്ക്ക് കഴിയില്ലെന്ന് വ്യക്തമായതിനാല്‍ തനിക്ക് സൗദി ക്ലബ് നല്കിയ ഓഫര്‍ സ്വീകരിക്കാന്‍ തന്നെ ആണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇനി യൂറോപ്പിലേക്ക് മടങ്ങാന്‍ കഴിയില്ല എന്ന സത്യം മനസിലാക്കിയ താരം പ്രതിവാര വേതനമായ 2 മില്യൺ പൗണ്ട് നിരസിക്കുന്നത് ഒരു മണ്ടത്തരമായി ഇപ്പോള്‍ കരുതുന്നുവത്രേ.






































