Foot Ball Top News

ഖത്തർ ലോകകപ്പിലെ ഇക്വഡോറിന്റെ പങ്കാളിത്തം വീണ്ടും ആശങ്കയിൽ

September 13, 2022

author:

ഖത്തർ ലോകകപ്പിലെ ഇക്വഡോറിന്റെ പങ്കാളിത്തം വീണ്ടും ആശങ്കയിൽ

ഈ വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിലെ ഇക്വഡോറിന്റെ പങ്കാളിത്തം വീണ്ടും ആശങ്കയിലെന്ന് വാർത്തകൾ. ലാറ്റിനമേരിക്കൻ ടീമിന്റെ റൈറ്റ് ബാക്കായ ബൈറോൺ കാസ്റ്റിയോയുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെയാണ് കാര്യങ്ങൾ ആശയക്കുഴപ്പത്തിലായിരിക്കുന്നത്.

ഈ വർഷം മെയിൽ ചിലിയാണ് കാസ്റ്റിയോയ്ക്കെതിരെ പരാതി നൽകിയത്. കാസ്റ്റിയോയുടെ ജന്മസ്ഥലം ഇക്വഡോറിലല്ല, കൊളംബിയയിലാണെന്നായിരുന്നു പരാതിയിൽ പറയുന്നത്. സംഭവം അന്വേഷിച്ച ഫിഫ സമിതി കാസ്റ്റിയോ ഇക്വ‍ഡോർ പൗരനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് കാസ്റ്റിയോ ജനനസർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കിയതാണെന്നും ഇക്വഡോർ ഫുട്ബോൾ അധികൃതർക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും അവർ അത് മറച്ചുവയ്ക്കുകയുമായിരുന്നെന്നുമാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ കാര്യങ്ങൾക്ക് ഒരു വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്നത്.

Leave a comment