Foot Ball Top News

സെമിയിൽ ബംഗ്ലാദേശിനെതിര ജയം, സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ

September 12, 2022

author:

സെമിയിൽ ബംഗ്ലാദേശിനെതിര ജയം, സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ

അണ്ടര്‍ 17 സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സ്‌ട്രൈക്കര്‍ തംഗംലാല്‍സോണ്‍ ഗാങ്‌ടെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മിറാജുല്‍ ഇസ്ലാം പെനാല്‍ട്ടിയിലൂടെ ബംഗ്ലാദേശിന്റെ ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ 51, 59 മിനിറ്റുകളിലാണ് ഗാങ്‌ടെ ഗോളടിച്ചത്. 62-ാം മിനിറ്റിലാണ് ഇസ്ലാം ഒരു ഗോള്‍ തിരിച്ചടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാലാം കിരീടത്തിലേക്കാണ് അടുത്തിരിക്കുന്നത്. ഇതിനുമുമ്പ് 2013, 2017, 2019 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ മറ്റ് കിരീട നേട്ടങ്ങൾ.

2019-ല്‍ കിരീടം നേടിയ ശേഷം ഇപ്പോഴാണ് ടൂര്‍ണമെന്റ് നടന്നത്. കോവിഡ് മൂലം 2019 ന് ശേഷം ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു. ഫൈനലില്‍ നേപ്പാളോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

Leave a comment