മൗറോ ഇക്കാർഡി പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഗലാറ്റസരെയിലേക്ക് ലോണിൽ പോയി
ഒരു സീസൺ ലോണിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് മൗറോ ഇക്കാർഡിയുടെ സൈനിംഗ് ഗലാറ്റസരെ പൂർത്തിയാക്കി.കഴിഞ്ഞ സീസണിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ അവസരങ്ങൾക്കായി പാടുപ്പെട്ട താരത്തിന്‍റെ അവസ്ഥയില്‍ പുതിയ കോച്ചായി ക്രിസ്റ്റോഫ് ഗാൽറ്റിയര്‍ വന്നപ്പോഴും വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നില്ല.ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ, പാബ്ലോ സറബിയ എന്നിവർക്ക് ആണ് ടീമില്‍ മുന്‍ഗണന.
അതിനാല്‍ താരം മറ്റു ക്ലബുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഒരു നീക്കത്തെക്കുറിള്ള വാര്‍ത്തയും കേട്ടിരുന്നു.ഒടുവില്‍ താരത്തിനു വേണ്ടി നീക്കം നടത്തിയത് തുർക്കിയിൽ നിന്നുള്ള ഗലാറ്റസറെ ആയിരുന്നു.സീസണിന്റെ അവസാനത്തിൽ ഡീൽ ശാശ്വതമാക്കുന്നതിന് ഗലാറ്റസറെക്ക് താല്‍പര്യം ഇല്ല.കൂടാതെ ഇക്കാർഡിയുടെ വാർഷിക ശമ്പളത്തിന്റെ ഭൂരിഭാഗവും നല്‍കുന്നത് പിഎസ്ജിയാണ്.






































