ഗാവിയുടെ കാര്യത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി മ്യൂണിക്ക്
അടുത്ത വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ മിഡ്ഫീൽഡറെ സൈൻ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ബാഴ്സലോണയില്‍ ഗാവിയുടെ അവസ്ഥ ബയേൺ മ്യൂണിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.2021-22 കാമ്പെയ്‌നിനിടെ സീനിയര്‍ ടീമിലേക്ക് ക്ഷണം ലഭിച്ച താരം ഓരോ മത്സരം കഴിയുംതോറും കൂടുതല്‍ അപകടകാരി ആവുന്ന കാഴ്ച്ചയാണ് കാണുന്നത്.46 മത്സരങ്ങളില്‍ നിന്ന് താരം ഇതുവരെ രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും ആണ് അദ്ദേഹം ബാഴ്സക്ക് വേണ്ടി നേടിയിട്ടുള്ളത്.
ഈ സീസണിന്റെ തുടക്കത്തില്‍ പൂര്‍ണമായി ഡി യോങ്ങിനെ ഒഴിവാക്കി സാവി ടീം നിര്‍മിക്കുന്നതിന്റെ പ്രധാന കാരണം ഗാവിയുടെ ഫോം ആണ്.എന്നാല്‍ താരം ബഴ്സയുമായി ഒരു കരാര്‍ നീട്ടാന്‍ തയ്യാറാവാത്തത് ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി,മ്യൂണിക്ക് എന്നിങ്ങനെ പല ടീമുകള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.ബാഴ്‌സലോണയിൽ യുവതാരം പുതിയ കരാർ ഒപ്പിടുമോ അതോ അടുത്ത ജൂണിൽ സൗജന്യ ട്രാൻസ്ഫറിൽ ലഭിക്കുമോ എന്നറിയാൻ ബുണ്ടസ്‌ലിഗ ചാമ്പ്യന്മാർ ശ്രമിക്കുന്നുണ്ട് എന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.






































