നിലവിലെ ചാമ്പ്യന്മാർ ഇന്ന് ഇറങ്ങുന്നു. എതിരാളികൾ സെൽടിക്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് സ്കോട്ടിഷ് ക്ലബ്ബ് ആയ സെൽടിക്കിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് സെൽടിക്കിൻ്റെ സ്വന്തം മൈതാനമായ സെൽടിക് പാർക്കിൽ വെച്ചാണ് മത്സരം നടക്കുക. കരീം ബെൻസീമ ഇന്നത്തെ മത്സരത്തിൽ കളിക്കുവാൻ സാധ്യതയില്ല. താരത്തിന് ആഞ്ചലോട്ടി വിശ്രമം അനുവദിച്ചേക്കും. എന്തായാലും റയലിനെ സമ്പന്ധിച്ചിടത്തോളം അനായാസം മറികടക്കാൻ ആവുന്ന എതിരാളികളാണ് സെൽട്ടിക്. അതുകൊണ്ട് തന്നെ ബെൻസീമയുടെ അഭാവം ടീമിനെ ബാധിക്കാൻ ഇടയില്ല.
ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് റയൽ മാഡ്രിഡ്. തങ്ങളുടെ 15ആം കിരീടം ലക്ഷ്യമിട്ടാണ് കാർലോ ആഞ്ചലോട്ടിയും സംഘവും സെൽടിക് പാർക്കിലേക്ക് വണ്ടി കയറുക. അതേസമയം റയൽ പോലെ കരുത്തരായൊരു ടീമിനെ സെൽടിക് എങ്ങനെ തടഞ്ഞു നിർത്തും എന്നത് കണ്ടുതന്നെ അറിയണം.






































