സെവിയ്യയെ അവരുടെ മടയിൽ കേറി അടിക്കാൻ ഒരുങ്ങി സിറ്റി.!
ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇന്ന് നേരിടാൻ ഒരുങ്ങുന്നത് ലാലിഗ ക്ലബ് ആയ സെവിയ്യയാണ്. സെവിയ്യയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക. സൂപ്പർ താരം ഏർലിങ് ഹാലണ്ടിൻ്റെ ഗോളടി മികവ് ഇന്നത്തെ മത്സരത്തിലും തുടരുവാൻ കഴിഞ്ഞാൽ സെവിയ്യ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും.
ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് ഈയൊരു മത്സരം ആരംഭിക്കുക. സ്വന്തം കാണികൾക്ക് മുന്നിലാണ് കളിക്കുന്നത് എന്ന ആനുകൂല്യം മാത്രമേ സെവിയ്യയ്ക്ക് അവകാശപ്പെടുവാനുള്ളൂ. സർവ്വതും തകർത്തെറിയുവാൻ പ്രഹരശേഷിയുള്ള ടീമുമായാണ് പെപ്പിൻ്റെ വരവ്. സെവിയ്യയ്ക്ക് അവരെ തടഞ്ഞുനിർത്തുവാൻ കഴിയുമോയെന്ന് കാത്തിരുന്നുകാണാം. ബാഴ്സയുടെ മുൻ താരമായ ഇവാൻ റാകിടിച്ച്, റയൽ മുൻ താരം ഇസ്കോ അർജൻ്റൈൻ താരം ലമേല തുടങ്ങിയവരിൽ ആണ് സ്പാനിഷ് ടീമിൻ്റെ പ്രതീക്ഷകൾ. അതെ സമയം അവസാന മത്സരത്തിൽ ബാർസലോണയോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽവിയേറ്റുവാങ്ങി കൊണ്ടാണ് സെവിയ്യയുടെ വരവ്.






































