ജോര്‍ഡി ആല്‍ബയുടെ ലോണ്‍ ; ഇന്‍റര്‍ മിലാന്‍ ബാഴ്‌സലോണയുമായി ധാരണയില്‍ എത്തി
ലെഫ്റ്റ് ബാക്ക് ജോർഡി ആൽബയുടെ വായ്പാ ഇടപാടിൽ ഇന്റർ മിലാൻ ബാഴ്‌സലോണയുമായി കരാറിലെത്തി എന്ന് റിപ്പോര്‍ട്ട് നല്‍കി സ്പാനിഷ് പത്രപ്രവർത്തകൻ ജെറാർഡ് റൊമേറോ. റോബിൻ ഗോസെൻസിന്റെ പകരക്കാരനായി ഇന്റർ ആൽബയെ കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്, ബയേർ ലെവർകൂസനും താരത്തിന്‍റെ സേവനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ റിപ്പോർട്ട് അനുസരിച്ച്, ബാഴ്‌സലോണ സീരി എ ക്ലബ് ഇന്റർ മിലാനുമായി എല്ലാ ചര്‍ച്ചകളും നടത്തി കഴിഞ്ഞിട്ടുണ്ട്.താരത്തിന്‍റെ 40% ശമ്പളം മിലാന്‍ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്.ഈ ഒരു ഡീല്‍ ബാഴ്സയുടെ സാലറി കാപ്പില്‍ വലിയ ഒരു മാറ്റം വരുത്തിയേക്കും. എന്നാല്‍ താരത്തിന് ബാഴ്സ വിട്ട് പോകാന്‍ തീരെ താല്‍പര്യം ഇല്ല എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.ജോര്‍ഡി ആല്‍ബയെ പോലൊരു സീനിയര്‍ താരത്തിനെ പറഞ്ഞു വിടുന്നതിലൂടെ സാവി എടുക്കുന്ന റിസ്ക് വളരെ വലുത് ആണ്.ആല്‍ബക്ക് പകരം മാര്‍ക്കസ് അലോണ്‍സോയേയും യുവ ലാമാസിയന്‍ താരമായ അലജാൻഡ്രോ ബാൽഡെയേയും ഇടത് വിംഗ് ബാക്ക് പൊസിഷനില്‍ കളിപ്പിക്കാന്‍ ആണ് സാവിയുടെ തീരുമാനം.