മാർട്ടിൻ ബ്രൈത്ത്‌വൈറ്റ് ബാഴ്‌സലോണ വിട്ട് എസ്പാൻയോളിലേക്ക്
ബാഴ്‌സലോണ ഫോർവേഡ് മാർട്ടിൻ ബ്രൈത്ത്‌വെയ്റ്റിനെ ഡെഡ്‌ലൈൻ ഡേയിൽ സൈൻ ചെയ്യാൻ എസ്പാൻയോൾ സമ്മതിച്ചതായി റിപ്പോർട്ട്.താരത്തിനെ തന്‍റെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് സാവി പറഞ്ഞതിന് ശേഷം അദ്ദേഹത്തിനെ എങ്ങനെ എങ്കിലും പറഞ്ഞു വിടാന്‍ ശ്രമം നടത്തുകയായിരുന്നു ബാഴ്സലോണ ക്ലബ് മാനേജ്മെന്‍റ്.താരം ആണെങ്കില്‍ തനിക്ക് ലഭിക്കാന്‍ ശേഷിക്കുന്ന പണം മുഴുവനായി ലഭിച്ചാല്‍ മാത്രമേ കരാര്‍ റദ്ദ് ചെയ്യുള്ളൂ എന്ന തീരുമാനത്തില്‍ ആയിരുന്നു.
ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബുധനാഴ്ച പരസ്പര സമ്മതത്തോടെ ഇരു കൂട്ടരും കരാര്‍ അവസാനിപ്പിച്ചിരിക്കുന്നു.ഇതോടെ താരത്തിന് വേണ്ടി ഒരു ഓഫര്‍ നല്‍കാന്‍ കാത്തിരുന്ന എസ്പ്യാനോളിനു അദ്ദേഹത്തിനെ ഒരു ഫ്രീ ഏജന്‍റ് ആയി സൈന്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.ബാഴ്സക്ക് വേണ്ടി 58 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും അഞ്ച് അസിസ്റ്റുകളും സംഭാവന ചെയ്ത ബ്രൈത്ത്‌വൈറ്റ് ഉടന്‍ തന്നെ എസ്പ്യാനോളിനു വേണ്ടി ഒരു വൈദ്യപരിശോധനക്ക് വിധേയന്‍ ആയേക്കും.താരത്തിന് മൂന്ന് വർഷത്തെ കരാര്‍ നല്‍കാന്‍ ആണ് എസ്പ്യാനോളിന്റെ തീരുമാനം.