EPL 2022 European Football Foot Ball Top News transfer news

സാസ കലാജ്‌സിക്കിന്റെ സൈനിങ്ങ് വൂള്‍വ്സ് സ്ഥിതീകരിച്ചു

September 1, 2022

സാസ കലാജ്‌സിക്കിന്റെ സൈനിങ്ങ് വൂള്‍വ്സ് സ്ഥിതീകരിച്ചു

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് സ്റ്റുട്ട്‌ഗാർട്ട് ഫോർവേഡ് സാസ കലാജ്സിക്കിന്റെ സൈനിംഗ് പൂര്‍ത്തിയാക്കിയതായി പ്രഖ്യാപ്പിച്ചു.ഫാബിയോ സിൽവയെ ആൻഡർലെച്ചിലേക്ക് ലോണിൽ കൊടുത്ത വൂള്‍വ്സിനു റൗൾ ജിമെനെസിന് ബാക്കപ്പ് ഒപ്ഷനായി  ഒരു കളിക്കാരനെ സൈന്‍ ചെയ്യണം എന്ന നിര്‍ബന്ധത്തില്‍ ആയിരുന്നു ഹെഡ് കോച്ച് ബ്രൂണോ ലേജ്.

കലാജ്സിക്കിന്റെ സ്റ്റുട്ട്‌ഗാർട്ടുമായുള്ള കരാര്‍ വെറും 12 മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാൽ അദ്ധേഹത്തെ വിറ്റ് പണം ഉണ്ടാക്കുക എന്നതല്ലാതെ മറ്റു ഓപ്ഷനുകള്‍ ജര്‍മന്‍ ക്ലബിന് ഉണ്ടായിരുന്നില്ല.ഫീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറയുന്നത് അനുസരിച്ച്  രണ്ട് ടീമുകളും തമ്മിൽ പൂര്‍ത്തിയാക്കിയ കരാര്‍ ഏകദേശം 18 മില്യൺ യൂറോ ഫീസും കൂടാതെ ആഡ് ഓണുകളും കൂടി ഉള്ളതാണ്. ആവശ്യമായ പേപ്പർ വർക്ക് പൂർത്തിയാക്കി താരത്തിനെ ശനിയാഴ്ച സതാംപ്ടണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ്ഒരുക്കി നിര്‍ത്താനുള്ള തിരക്കില്‍ ആണ് വൂള്‍വ്സ്.

Leave a comment