വില്യന്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരുന്നു
മുൻ ചെൽസി – ആഴ്സണല്‍ ഫോർവേഡ് വില്ലിയൻ തന്റെ കൊറിന്ത്യൻസുമായുള്ള കരാർ അവസാനിപ്പിച്ച് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു.ഫ്രീ ഏജന്റ് ആയി ഒരു വർഷത്തെ കരാറിൽ ഫുൾഹാമുമായി സൈന്‍ ചെയ്യാന്‍ പോവുകയാണ് താരം.ഇന്ന് അദ്ദേഹം മെഡിക്കല്‍ പൂര്‍ത്തിയാക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ആഴ്‌സണൽ വിട്ട് കഴിഞ്ഞ വർഷം കൊറിന്ത്യൻസിനൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങിയ 34 കാരനായ മുൻ ബ്രസീൽ ഇന്റർനാഷണൽ താരം ആഗ്രഹിച്ച ഒരു അനുഭവം അല്ല ലഭിച്ചത്.ഫോം കണ്ടെത്താന്‍ പാടുപ്പെട്ട താരത്തിനു നേരെ നിരന്തരം സൈബര്‍ ആക്രമണവും ലഭിച്ചിരുന്നു. യൂറോപ്പിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിച്ച താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്നെ അനേകം പ്രീമിയര്‍ ലീഗുമായി ചര്‍ച്ച നടത്തിയിരുന്നു.ഒടുവില്‍ നറുക്ക് വീണത് ഫുള്‍ഹാമിനും. ചെൽസിയിൽ ഏഴ് സീസണുകൾ കളിച്ച അദ്ദേഹം അവരുടെ ഒപ്പം രണ്ടു പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുണ്ട്.പ്രീമിയര്‍ ലീഗിലേക്കുള്ള പ്രമോഷന്‍ ലഭിച്ചതിനു ശേഷം വില്യന്‍ ഫുൾഹാമിന്റെ ഒമ്പതാമത്തെ സൈനിംഗാണ്.






































