EPL 2022 European Football Foot Ball Top News transfer news

കാല്ലം ഹഡ്‌സൺ-ഒഡോയ്ബ യേർ ലെവർകുസനിലേക്കുള്ള ലോണ്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി

August 30, 2022

കാല്ലം ഹഡ്‌സൺ-ഒഡോയ്ബ യേർ ലെവർകുസനിലേക്കുള്ള ലോണ്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി

ചെൽസി വിങ്ങർ കല്ലം ഹഡ്‌സൺ-ഒഡോയ് ഒരു സീസൺ നീണ്ട ലോണ്‍ കരാറില്‍  ബയേർ ലെവർകുസനുമായി ഒപ്പ് വെച്ചു.കഴിഞ്ഞ സീസണിൽ പരിക്ക് മൂലം സീസണില്‍ വേണ്ട പോലെ തിളങ്ങാന്‍ താരത്തിനു കഴിഞ്ഞില്ല.കൂടാതെ റഹീം സ്റ്റെർലിംങ്ങ് വന്നതിനു ശേഷം താരത്തിനു ടീമില്‍  ഇടം നല്‍കാന്‍ തോമസ്‌ ടുഷല്‍ ആഗ്രഹിക്കുന്നില്ല.

ജര്‍മന്‍ ലീഗ് താന്‍ ഏറെ ആരാധിക്കുന്ന ഒന്നാണ് എന്ന് പറഞ്ഞ താരം ബയെര്‍ ലേവര്‍കുസന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്നത് തന്നെ ആവേശത്തില്‍ ആഴ്ത്തുന്നു എന്നും മാധ്യമങ്ങളോട് പറഞ്ഞു.അദ്ധേഹത്തിന്റെ സഹ താരമായ കായി ഹാര്‍വെട്ട്സ് ചെല്‍സിയിലെക്ക് വരുന്നതിനു മുന്‍പ് ലേവര്‍കുസന്‍ താരമായിരുന്നു.നഗരത്തെ കുറിച്ചും അവിടുത്തെ ഫുട്ബോള്‍ സംസ്കാരത്തെ കുറിച്ചും നല്ല അഭിപ്രായങ്ങള്‍ ആണ് ജര്‍മന്‍ താരം പങ്കുവച്ചത് എന്ന്    കല്ലം ഹഡ്‌സൺ-ഒഡോയ്  വെളിപ്പെടുത്തി.2020-ൽ ഒരു ഘട്ടത്തിൽ, 21-കാരനെ ബുണ്ടസ്ലിഗ വമ്പൻമാരായ ബയേൺ മ്യൂണിച്ച് പിന്തുടരുന്നുണ്ടായിരുന്നു.എന്നാല്‍ ചെൽസി ക്ലബിന്റെ ബിഡ്ഡുകൾ നിരസിക്കുകയും പകരം കളിക്കാരന്റെ കരാർ നീട്ടുകയും ചെയ്തു.എന്നിരുന്നാലും കഴിഞ്ഞ കുറച്ചു മാസങ്ങളായി നിശ്ചല അവസ്ഥയില്‍ കഴിയുന്ന തന്‍റെ കരിയറിനെ പുനരുജീവിപ്പിക്കാന്‍ ഇതാണ് താരത്തിന് പറ്റിയ അവസരം.

Leave a comment