ആന്റണിക്ക് പകരം ചെൽസിയുടെ ഹക്കിം സിയെച്ചിനെ റാഞ്ചാന്‍ അയാക്സ്
ആന്റണിക്ക് പകരക്കാരനായി ചെൽസി വിങ്ങർ ഹക്കിം സിയെച്ചിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്സിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിക്ക് വേണ്ടി അയാക്സിന് 85 മില്യൺ പൗണ്ട് നല്കി ട്രാന്‍സ്ഫര്‍ അവസാനിപ്പിക്കുന്നതിന്റെ ലാസ്റ്റ് റൗണ്ടില്‍ ആണ്.ബ്രസീലിയൻ ഓൾഡ് ട്രാഫോർഡിലേക്ക് പോകുന്നതോടെ പകരക്കാരനായുള്ള തിരച്ചില്‍ ഡച്ച് ക്ലബ് ആരംഭിച്ചു തുടങ്ങി.
ഡെയ്ലി മെയിൽ പറയുന്നതനുസരിച്ച്, 2020-ൽ 38 മില്യൺ പൗണ്ട് ഇടപാടിൽ ചെൽസിക്ക് വിറ്റ സിയെച്ചിനെ ആണ് അയാക്സ് ലക്ഷ്യമിടുന്നത്.വലിയ ഹൈപ്പില്‍ ചെല്‍സിയിലെക്ക് എത്തിയ താരം അവിടെ തന്റെ പേര് നിലനിര്‍ത്താന്‍ പാടുപ്പെട്ടു.കൂടാതെ റഹീം സ്റ്റെർലിങ്ങിന്റെ വരവും കൂടി ആയതോടെ താരത്തിന്റെ ചെല്‍സിയിലെ കരിയര്‍ നിശ്ചലമായ മട്ടാണ്. താരവുമായി ചെല്‍സിക്ക് ഇനിയും മൂന്നു വര്‍ഷത്തെ കരാര്‍ കാലാവധി ബാക്കിയുണ്ട്. താരത്തിനെ ഒരു ലോണ്‍ ഡീലില്‍ ബന്ധിപ്പിച് ആംസ്റ്റഡര്ഡാമിലേക്ക് എത്തിച്ചതിനു ശേഷം അടുത്ത സീസണില്‍ ഒരു സ്ഥിരമായ കരാര്‍ നല്കാന് ആണ് അയാക്സിന്റെ ഉദ്ദേശം.






































