ട്രെവോ ചലോബ ചെല്‍സിയില്‍ തുടര്‍ന്നേക്കും എന്ന് ഫാബ്രിസിയോ റൊമാനോ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ട്രെവോ ചലോബയെ ക്ലബ് വിടാൻ ചെൽസി അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.2021-22 കാലഘട്ടത്തിൽ വിലപ്പെട്ട ഒരു സ്ക്വാഡ് അംഗമാണെന്ന് തെളിയിച്ച താരത്തിന്‍റെ രണ്ടാമാത്തെ സീസന്‍ ആണ് ചെല്‍സിയില്‍ ഇത്. ചെൽസിയുടെ ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ താരത്തിനെ കാണാത്തത് വിവിധ ഊഹോപോഹങ്ങള്‍ക്ക് വഴിവെച്ചു.പ്രീമിയർ ലീഗിൽ നിന്നും വിദേശത്തുനിന്നും അനവധി ക്ലബുകള്‍ താരത്തിനു വേണ്ടി ഒരു ലോണ്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഏറെ ആഗ്രഹിക്കുന്നു.
ഇംഗ്ലീഷ് ക്ലബുകള്‍ ആയ ആസ്റ്റൺ വില്ല, ടോട്ടൻഹാം ഹോട്‌സ്‌പർ കൂടാതെ എസി മിലാൻ, ഇന്റർ മിലാൻ, ആർബി ലീപ്‌സിഗ് എന്നിവരും താരത്തിന്‍റെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയായിരുന്നു.എന്നിരുന്നാലും, ഹെഡ് കോച്ച് തോമസ് ടുഷല്‍ തന്റെ ടീമില്‍ സെൻട്രൽ ഡിഫൻസീവ് പൊസിഷനില്‍ കളിക്കാന്‍ താരങ്ങള്‍ കുറവ് ആണ് എന്ന് വിശ്വസിക്കുന്നു.ഇത് പലപ്പോഴും അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.ലെസ്റ്റർ സിറ്റിയുടെ വെസ്ലി ഫൊഫാന വന്നാല്‍ ചലോബായേ വിടാന്‍ ചെല്‍സി തീരുമാനിക്കും എന്ന് വാര്‍ത്ത വന്നിരുന്നു എങ്കിലും , ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനോട് ചെല്‍സിയില്‍ തുടരാന്‍ ക്ലബ് ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സീസണിന്റെ പകുതി വരെ താരം തുടരുമെന്നും അതിനു ശേഷം അദ്ധേഹത്തിന്റെ പ്രകടനം വിലയിരുത്തിയതിന് ശേഷം ആയിരിക്കും ബാക്കിയുള്ള തീരുമാനം ചെല്‍സി എടുക്കുകയുള്ളൂ എന്നും റൊമാനോ അവകാശപ്പെടുന്നു.






































