ലോകക്കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ റാഞ്ചാന്‍ സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍
മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോളയ്ക്ക് ജനുവരിയിൽ 100 മില്യൺ പൗണ്ട് ചെലവഴിക്കാൻ അനുമതി ലഭിച്ചെന്നു റിപ്പോര്‍ട്ട്.ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിംഗ്, ഒലെക്സാണ്ടർ സിൻചെങ്കോ എന്നിവർ ക്ലബ് വിട്ടപ്പോള്‍ പുതിയ സൈനിങ്ങുകള്‍ ആയി സിറ്റിയിലേക്ക് വന്നത് എർലിംഗ് ബ്രൗട്ട് ഹാലൻഡ്, ജൂലിയൻ അൽവാരസ്, കാൽവിൻ ഫിലിപ്സ്, സെർജിയോ ഗോമസ് എന്നിവര്‍ ആണ്.
ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇനി ആരെയും കൊണ്ടുവരാന്‍ സിറ്റി താല്പര്യപ്പെടുന്നില്ല.പക്ഷേ വിന്റര്‍ വിന്‍ഡോക്ക് മാനെജ്മെന്റ് 100 മില്യൺ പൗണ്ട് നൽകും എന്ന വാര്‍ത്ത പുറത്തു വിട്ടത് ദി സൺ ആണ്.ഖത്തര്‍ ലോകക്കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ സൈന്‍ ചെയ്യുന്നതിന് വേണ്ടിയാണ് ആ സമയത്ത് തന്നെ പെപ്പിന് സിറ്റി മാനെജ്മെന്റ് പണം നല്‍കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റി 104 മില്യൺ പൗണ്ട് ചെലവഴിച്ചു, അതേസമയം ജനുവരി മുതൽ നടത്തിയ കളിക്കാരുടെ വില്പനയില് സിറ്റി നേടിയത് ഏകദേശം 250 മില്യൺ പൗണ്ട് ആണ്.






































