അത്ലറ്റിക്കോ താരം റെനാൻ ലോഡി നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക്
അത്ലറ്റിക്കോ മാഡ്രിഡിന്റെ ലെഫ്റ്റ് ബാക്ക് റെനാൻ ലോഡിയുമായി നോട്ടിംഗ്ഹാം ഫോറസ്റ്റ് കൂടുതല്‍ അടുക്കുന്നു.വെള്ളിയാഴ്ച ഇരു കക്ഷികള്‍ തമ്മില്‍ ഉള്ള ചര്‍ച്ചകള്‍ തടസ്സപ്പെട്ടു എങ്കിലും അനുകൂലമായ ചർച്ചകൾ ആണ് ഇപ്പോള്‍ നടക്കുന്നത്.ബ്രസീലിയൻ ഇന്റർനാഷണൽ താരത്തിനെ സൈന്‍ ചെയ്യാന്‍ സിറ്റിയും താല്പര്യപ്പെട്ടിരുന്നു.ലോഡിക്ക് വേണ്ടി 4.7 മില്യൺ പൗണ്ട് പ്രാരംഭ ലോൺ ഫീസായി നൽകും കൂടാതെ ലോണ്‍ കാലാവധിക്ക് ശേഷം താരത്തിനെ ഒരു സ്ഥിരമായ കരാറില്‍ 25.4 മില്യൺ പൗണ്ടിന് വാങ്ങാനുള്ള ഓപ്ഷനും ഉണ്ട്.
ഈ സമ്മറില്‍ ഫോറസ്റ്റ് ഹാരി ടോഫോളോ,ഒമർ റിച്ചാർഡ്സ് എന്നീ രണ്ട് ലെഫ്റ്റ് ബാക്കുകളെ ഇതിനകം തന്നെ കൊണ്ടുവന്നിട്ടുണ്ട്.24-കാരന്റെ പകരക്കാരനായി ടോട്ടൻഹാമിന്റെ സെർജിയോ റെഗ്വിലോണിനെ സൈൻ ചെയ്യാൻ അതല്ട്ടിക്കോ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നു. പ്രീമിയര്‍ ലീഗിലേക്ക് പ്രോമോഷന് ലഭിച്ച ഫോറസ്റ്റ് ഈ സമ്മറില്‍ ഇതിനകം ഇരുപത് താരങ്ങളെ ടീമിലേക്ക് എടുത്തിട്ടുണ്ട്.ജെസ്സി ലിംഗാർഡ്, ചീഖൗ കോയേറ്റ്, നെക്കോ വില്യംസ്, മോർഗൻ ഗിബ്സ്-വൈറ്റ്, തായ്വോ അവോനിയി, വെയ്ൻ ഹെന്നസി എന്നീ പ്രമുഘ താരങ്ങളെ സൈന്‍ ചെയ്ത ഫോറസ്റ്റിനു അടുത്ത മത്സരം ശക്തര്‍ ആയ ടോട്ടന്‍ഹാമിനെതിരെയാണ്.പല വലിയ സൈനിങ്ങുകള്‍ നടത്തിയ അവര്‍ക്ക് ലണ്ടന്‍ ക്ലബിനെതിരെ ഒരു വിജയം നേടാന്‍ ആയാല്‍ അത് മികച്ച ആത്മവിശ്വാസം ആയിരിക്കും അവര്‍ക്ക് നല്കാന് പോകുന്നത്.