അത്‌ലറ്റിക്കോ മാഡ്രിഡ് ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ ഫോം സെർജിയോ റെഗുയിലനെ കൊണ്ടുവരാന്‍ ഒരുങ്ങുന്നു
ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കുന്നതിന് മുമ്പ് സെർജിയോ റെഗ്വിലോണിനെ മെട്രോപൊളിറ്റാനോയിലേക്ക് കൊണ്ടുവരാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ശ്രമിക്കുന്നു.സ്പാനിഷ് മാധ്യമമായ മാറ്റിയോ മൊറെറ്റോയാണ് റിപ്പോര്‍ട്ട് നല്‍കിയത്.താരത്തിനെ വാങ്ങുന്നതിനുള്ള ഓപ്ഷന്‍ ഇല്ലാത്ത കരാര്‍ ആണ് അതല്ട്ടിക്കോ മാഡ്രിഡും ടോട്ടന്‍ഹാമും തമ്മില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ടോട്ടന്‍ഹാം ദക്ഷിണ കൊറിയയിലേക്കുള്ള അവരുടെ പ്രീ സീസന്‍ ടൂറില്‍ റെഗ്വിലോണെ ഉള്‍പ്പെടുത്തിയിരുന്നില്ല.അന്റോണിയോ കോണ്ടെ താരത്തിനെ തന്റെ പ്ലാനില്‍ ഉള്‍പ്പെടുത്താനുള്ള ആഗ്രഹം ഇല്ല എന്ന് അറിയിച്ചിരുന്നു.ഈ വേനൽക്കാലത്ത് നിരവധി ക്ലബ്ബുകൾ റെഗുയിലണുമായി ബന്ധപ്പെട്ടിരിന്നു.എന്നാല്‍ അദ്ധേഹത്തിന്റെ വലിയ വേതന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സേവിയയ്യെ പോലുള്ള ടീമുകള്‍ക്ക് കഴിയാതെ പോയി. കഴിഞ്ഞ രണ്ട് സീസണുകളിൽ ലെഫ്റ്റ് വിംഗ്ബാക്കിൽ മാഡ്രിഡിന്റെ സ്ഥിരമായ ഓപ്ഷന്‍ ആണ് യാനിക്ക് കരാസ്കോ.എന്നാൽ സ്വന്തം നഗരത്തിൽ തിരിച്ചെത്തിയ റെഗുയിലണിന് ഫോമിലേക്ക് മടങ്ങാനുള്ള നല്ലൊരു അവസരമാണിത്.ഈ ഒരു സ്പെല്‍ തന്റെ കരിയര്‍ മാറ്റി മറക്കുമെന്ന് താരവും വിശ്വസിക്കുന്നു.