European Football Foot Ball Top News transfer news

ബാഴ്‌സലോണ ജൂൾസ് കൂണ്ടയെ റെജിസ്റ്റര്‍ ചെയ്തെന്ന് റിപ്പോര്‍ട്ട് ; റയൽ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ താരം ബാഴ്സക്ക് വേണ്ടി അരഞ്ഞേറ്റം കുറിക്കും

August 27, 2022

ബാഴ്‌സലോണ ജൂൾസ് കൂണ്ടയെ റെജിസ്റ്റര്‍ ചെയ്തെന്ന് റിപ്പോര്‍ട്ട് ; റയൽ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ താരം ബാഴ്സക്ക് വേണ്ടി അരഞ്ഞേറ്റം കുറിക്കും

ബാഴ്‌സലോണയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, കറ്റാലൻ ക്ലബ് ഡിഫൻഡർ ജൂൾസ് കൗണ്ടെയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ദി അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓൺസ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച റയൽ വല്ലാഡോളിഡിനെതിരായ ലാ ലിഗ പോരാട്ടത്തില്‍ താരം കളിച്ചേക്കും.റയോ വല്ലെക്കാനോയ്‌ക്കെതിരായ ലാ ലിഗ സീസൺ ഓപ്പണറിനുള്ള സമയത്ത് ഫ്രഞ്ച് താരത്തിനെ ഒഴികെ ബാക്കിയുള്ള ആറു താരങ്ങളെയും ബാഴ്സ റെജിസ്റ്റര്‍ ചെയ്തിരുന്നു.

Jules Kounde registered by Barcelona?

കഴിഞ്ഞ ആഴ്‌ചയും രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബ്ലൂഗ്രാനയ്ക്ക് കഴിഞ്ഞില്ല.റിയൽ സോസിഡാഡിനെതിരായ കാമ്പെയ്‌നിലെ രണ്ടാം മത്സരവും  അദ്ദേഹത്തിന് നഷ്‌ടമായി.ഈ വേനൽക്കാലത്ത് സാവിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു കൂണ്ടെ, കഴിഞ്ഞ മാസം ചെല്‍സിയുടെ നിരന്തരമായ ശ്രമങ്ങളെ മറികടന്നു ബാഴ്സ 50 മില്യണ്‍ യൂറോക്ക് താരത്തിനെ സെവിയ്യയുടെ കൈയ്യില്‍ നിന്നും വാങ്ങി.

Leave a comment