Foot Ball Top News

ഫിഫ വിലക്ക് നീക്കി, ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും.

August 27, 2022

author:

ഫിഫ വിലക്ക് നീക്കി, ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും.

കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു ആഭ്യന്തര കാര്യങ്ങളിലെ ബാഹ്യ ഇടപെടലുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഫിഫ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. ഇപ്പൊൾ ആ വിലക്ക് ഫിഫ പിൻവലിച്ചിരിക്കുകയാണ്. ഇന്നത്തെ കൗൺസിൽ ബ്യൂറോ യോഗത്തിലാണ് ഇന്ത്യയുടെ വിലക്ക് അടിയന്തിരമായി നീക്കുവാൻ തീരുമാനമായത്. AIFF ൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു. ഈ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് ഫെഡറേഷൻ തന്നെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആയിരുന്നു ഫിഫ ആവശ്യപ്പെട്ടത്.

മുൻ ഭരണസമിതി പിരിച്ചുവിട്ടതോടെ മേൽപറഞ്ഞ ബാഹ്യ ഇടപെടലുകൾ ഇനിയുണ്ടാകില്ല. കൂടാതെ ഭരണചുമതല മുഴുവനും ഫെഡറേഷനിലേക്ക് തന്നെ തിരികെയെത്തിച്ചിരുന്നു. ഇവയായിരുന്നു ഫിഫ ആവശ്യപ്പെട്ട കര്യങ്ങൾ.

എന്തായാലും അടിയന്തിരമായി വിലക്ക് നീങ്ങിയതോടെ ഒക്ടോബർ 11 ന് ആരംഭിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കും. ഇത് സന്തോഷം നൽകുന്നൊരു കാര്യമാണ്. പക്ഷേ വിലക്ക് മൂലം ഗോകുലം കേരളക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് ദൗർഭാഗ്യകരമായി പോയി.

Leave a comment