UCL ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞു; വീണ്ടും ബയേണും ബാർസയും നേർക്ക്നേർ.
വരുന്ന സെപ്റ്റംബർ 6ആം തീയതിയാണ് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുന്നത്. ഇതിലേക്ക് ഉള്ള 8 ഗ്രൂപ്പുകളെ യുവേഫ ഇന്ന് ഇസ്താംപൂളിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെ നിർണയിച്ചിരിക്കുകയാണ്. ഗ്രൂപ്പ് C യാണ് ഇത്തവണത്തെ മരണ ഗ്രൂപ്പ്. ബയേൺ മ്യുനിക്ക്, ബാഴ്സലോണ, ഇൻ്റർമിലാൻ, വിക്ടോറിയ പ്ലാസൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് C യിൽ പോരടിക്കുന്നത്. വീണ്ടും ബയേണും ബാർസയും കൊമ്പ് കോർക്കുവാൻ പോകുന്നതാണ് ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന നിമിഷം. ലെവൻഡോസ്കി ബാർസയിലേക്ക് കൂടുമാറുക കൂടി ചെയ്തതോടെ ഇത്തവണത്തെ മത്സരം കൂടുതൽ ചൂടുള്ളത് ആകുമെന്ന് ഉറപ്പ്. PSG യും യുവെൻ്റസും ബെനഫിക്കയും മക്കാബി ഹൈഫയും ഉൾപ്പെടുന്ന ഗ്രൂപ്പ് H ആയിരിക്കും മറ്റൊരു വാശിയേറിയ പോരാട്ടം കാണുവാൻ കഴിയുന്ന ഗ്രൂപ്പ്. നിലവിലെ ചാംപ്യൻമാരായ റയൽ ഗ്രൂപ്പ് F ലാണ് ഉൾപ്പെട്ടിരിക്കുന്നത്.
എന്തായാലും നമുക്ക് ഗ്രൂപ്പുകൾ ഒന്ന് പരിശോധിക്കാം;
“Group A”
AFC AJAX
LIVERPOOL FC
SSC NAPOLI
RANGERS FC
“GROUP B”
FC PORTO
CLUB ATLÉTICO DE MADRID
BAYER LEVERKUSEN
CLUB BRUGGE
“GROUP C”
FC BAYERN MUNCHEN
FC BARCELONA
FC INTER MILAN
FC VICTORIA PLZEÑ
“GROUP D”
EINTRACHT FRANKFURT
TOTTENHAM HOTSPUR
SPORTING CLUBE DE PORTUGAL
OLYMPIC DE MARSEILLE
“GROUP E”
AC MILAN
CHELSEA FC
FC SALZBURG
GNK DINAMO
“GROUP F”
REAL MADRID CF
RB LEIPZIG
FC SHAKHTAR DONETSK
CELTIC FC
“GROUP G”
MANCHESTER CITY FC
SEVILLA FC
BORUSSIA DORTMUND
FC COPENHAGEN
“GROUP H”
PARIS SAINT GERMAIN
JUVENTUS
SL BENFICA
MACCABI HAIFA FC
ഇതാണ് ഇത്തവണത്തെ 8 ഗ്രൂപ്പുകൾ.
ബയേൺ-ബാർസ, ചെൽസി-എസി മിലാൻ, മാഞ്ചസ്റ്റർ സിറ്റി – ബൊറൂസിയ, പിഎസ്ജി-യുവൻ്റസ് എന്നീ മത്സരങ്ങൾക്ക് വേണ്ടി ആയിരിക്കും ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത്. എന്തായാലും നമുക്ക് സെപ്റ്റംബർ 6 വരെ അതിനായി കാത്തിരിക്കാം.






































