EPL 2022 European Football Foot Ball Top News transfer news

റൊണാള്‍ഡോയേ യുണൈറ്റഡില്‍ നിന്ന് ചാടിക്കാന്‍ വിചിത്രമായ പോംവഴി നിര്‍ദേശിച്ച് നസ്രി

August 25, 2022

റൊണാള്‍ഡോയേ യുണൈറ്റഡില്‍ നിന്ന് ചാടിക്കാന്‍ വിചിത്രമായ പോംവഴി നിര്‍ദേശിച്ച് നസ്രി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഴ്സെയിൽ ചേരാൻ അഭ്യര്‍ത്തിച്ച് മുൻ ആഴ്സണൽ -സിറ്റി  താരമായ  സമീർ നസ്രി.അത് വഴി ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന ആഗ്രഹം നിറവേറ്റാന്‍ താരത്തിനു കഴിയുകയും കൂടാതെ ലീഗ് 1 ല്‍ പിഎസ്ജിയുടെ മേല്‍കൊയ്മക്ക് ഒരു വെല്ലുവിളി ഉയര്‍ത്താന്‍ മാർസെയിലിക്ക് റൊണാള്‍ഡോയുടെ വരവോടെ കഴിഞ്ഞേക്കും എന്നും നസ്രി വിശ്വസിക്കുന്നു.

റൊണാള്‍ഡോ മാര്‍സെയിലിലേക്ക് വരാന്‍ വളരെ വിചിത്രമായ ഒരു  വഴിയാണ് നസ്രി നിർദ്ദേശിച്ചത്.നിലവിലെ കോണ്ട്രാക്റ്റ് എഴുതി തള്ളുക,എന്നിട്ട്  വര്‍ഷത്തിന്‍റെ പകുതി വരെയുള്ള ഒരു പുതിയ കോണ്ട്രാക്റ്റ് നല്‍കിയതിനു ശേഷം വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്റോയില്‍ ഫ്രഞ്ച് ലീഗിലേക്ക് താരം ഒരു ഫ്രീ ഏജന്റ് ആയി വരണം.ഇതാണ് അദ്ധേഹത്തിന്റെ പദ്ധതി.     യൂറോപ്പിലെ നിരവധി വലിയ ക്ലബ്ബുകളുടെ വാതിലില്‍ റൊണാള്‍ഡോ മുട്ടി നോക്കി എങ്കിലും എവിടെ നിന്നും താരത്തിനു അനുകൂലമായി ഒന്നും തന്നെ നടന്നില്ല.മാര്‍സെയിലിക്ക് തന്നെ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് അറിയിച്ചു കഴിഞ്ഞു.എന്നാല്‍ അലക്‌സിസ് സാഞ്ചസിന്‍റെ കൂടാതെ റൊണാള്‍ഡോ ചേര്‍ന്നാല്‍ അതൊരു ട്രോഫി നേടുന്ന ടീം ആയി മാറും എന്നാണ് നസ്രിയുടെ വിശ്വാസം.

Leave a comment