ടീമില്‍ ഇടം നേടുന്നത് വരെ പോരാടും എന്ന് ക്ലബിനെ അറിയിച്ച് ഹാരി മഗ്വയര്‍
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരിടത്തേക്ക് മാറാന്‍ ഒരുങ്ങുമോ എന്ന ഊഹോപോഹങ്ങള്‍ക്ക് ഇടയില്‍ ടീമില്‍ തുടരാന്‍ തന്റെ താല്‍പര്യം ക്ലബിനോട് താരം അറിയിച്ചതായി റിപ്പോര്‍ട്ട്.ചെല്‍സി താരത്തിന്‍റെ സേവനം ലഭിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.കൂടാതെ ഡി യോംഗ് ഡീല്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിന് ഒരു സ്വാപ് ഡീലില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനെ ടീമില്‍ എത്തിക്കാന്‍ ബാഴ്സയും ശ്രമം നടത്തിയിരുന്നു.
ഈ സീസണിലെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം ഔട്ട് ആയ താരത്തിനെ ലിവര്‍പൂളിനെതിരെ കളിക്കാന്‍ എറിക് ടെന്‍ ഹാഗ് സമ്മതിച്ചില്ല.പ്രതിരോധത്തിന്റെ മധ്യത്തിൽ റാഫേൽ വരാനെയും ലിസാന്ധ്രോ മാര്‍ട്ടിനസും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും കൂടാതെ ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ ഈ ജോഡിക്ക് കഴിഞ്ഞതും മൂലം ഇനി മഗ്വയര്‍ക്ക് ആദ്യ ടീമിലെ സ്ഥിരാംഗത്വം ലഭിച്ചെന്ന് വരില്ല.താരം ക്ലബ് മനെജ്മെന്റിനോട് ടീമില്‍ ഇടം നേടുന്നതിന് വേണ്ടി പോരാടാന്‍ തയ്യാര്‍ ആണ് എന്ന് അറിയിച്ചു കഴിഞ്ഞതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.






































