ടീമില്‍ ഇല്ലെങ്കിലും ജെറാര്‍ഡ് പിക്വെ തിരക്കില്‍ ആണ്
പിക്വെയുടെ കമ്പനിയായ കോസ്‌മോസ് എഫ്‌സി അൻഡോറയിലെ ഭൂരിഭാഗം ഷെയർഹോൾഡറാണ്, ഈ വേനൽക്കാലത്ത് സെഗുണ്ട ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആന്‍ഡോറക്ക് വേണ്ടി പരിശീലന കുപ്പായം അണിയുന്നത് മുൻ ബാഴ്‌സലോണ അസിസ്റ്റന്റ് മാനേജർ എഡർ സറാബിയയാണ്.ഈ സീസണിൽ അൻഡോറയ്ക്കായി കളിക്കാരെ സൈന്‍ ചെയ്യുന്നതിനും റെജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ടി പിക്വെ തന്റെ ബന്ധങ്ങള്‍ വളരെ അധികം ഉപയോഗിക്കുന്നുണ്ട്.
ഈ വേനൽക്കാലത്ത് ക്ലബ്ബ് വിട്ടയച്ച മുൻ ബാഴ്‌സലോണ ബി മിഡ്‌ഫീൽഡർ ജാൻഡ്രോ ഒറെല്ലാനയെ അവർ ഇതിനകം സൈൻ ചെയ്തിട്ടുണ്ട്.ഇപ്പോള്‍ വലിയ സൈനിങ്ങുകള്‍ക്ക് വേണ്ടി ആന്‍ഡോറ ശ്രമം നടത്തുന്നു.എല്‍ എകുപ്പേ ഡിയാറിയോ എ എസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹാനിബാൾ മെജ്ബ്രിയേ സൈന്‍ ചെയ്യാന്‍ അന്‍ഡോറക്ക് ഏറെ താല്‍പര്യമുണ്ട്.25 മില്യണ്‍ യൂറോ അടങ്ങുന്ന ഒരു ലോണ്‍ ഡീല്‍ നല്‍കാന്‍ അന്‍ഡോറ തയ്യാറായി നില്‍ക്കുകയാണ്.ഇത് പൂര്‍ത്തീകരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പിക്വേക്ക് ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.താരം തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനാല്‍ ആണ് ബാഴ്സയില്‍ കഴിഞ്ഞ സീസണുകളില്‍ മോശം ഫോമിനു കാരണം എന്ന് പലപോഴായി മാധ്യമങ്ങളും ആരാധകരും എടുത്തു പറഞ്ഞിരുന്നു.ഇതിനകം ടുനീശ്യക്ക് വേണ്ടി 16 മത്സരങ്ങള്‍ കളിച്ച താരം യുണൈറ്റഡ് സീനിയര്‍ ജേഴ്സിയില്‍ മൂന്നു മത്സരങ്ങള്‍ക്ക് ബൂട്ട് അണിഞ്ഞിട്ടുണ്ട്.






































