European Football Foot Ball Top News transfer news

ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘനങ്ങളിൽ ബാഴ്‌സലോണ യുവേഫയുടെ അന്വേഷണത്തിലാണ്

August 24, 2022

ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘനങ്ങളിൽ ബാഴ്‌സലോണ യുവേഫയുടെ അന്വേഷണത്തിലാണ്

ദി ടൈംസ്, മുണ്ടോ ഡിപോർട്ടീവോ എന്നിങ്ങനെ പ്രസിദ്ധമായ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബാഴ്സയുടെ സാമ്പത്തിക കണക്കുകളിലൂടെ കണ്ണ് ഓടിക്കാന്‍ യുവേഫ തീരുമാനിച്ചിരിക്കുന്നു.ഫിനാൻഷ്യൽ ഫെയർ പ്ലേ ബാഴ്സലോണ ലംഘിച്ചു എന്ന് യുവേഫ ശക്തമായി വിശ്വസിക്കുന്നുവത്രേ.

നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഉപരോധം നേരിടുകയോ ഭാവി മത്സരങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് തടയപ്പെടുകയോ ചെയ്യാവുന്ന 20 ടീമുകളിൽ ഒന്നാണ് ബാഴ്സലോണ. യുവന്റസ്, റോമ, ഇന്റർ, ആഴ്‌സനൽ തുടങ്ങിയ ടീമുകള്‍ക്കെതിരെയും യുവേഫ അന്വേഷണം നടത്തുന്നുണ്ട്.ബാഴ്സയുടെ നെറ്റ് വില്‍ക്കല്‍ വാങ്ങലുകള്‍ കണക്കു എടുക്കുമ്പോള്‍ ഇത് നെഗറ്റീവ് 127 മില്യൺ യൂറോയാണ്.നിരവധി ആസ്തികൾ വിറ്റുകൊണ്ട് ആണ്  അവരുടെ പ്രവർത്തനങ്ങളില്‍ ഭൂരിഭാഗവും ഫണ്ട് ചെയ്തത് എന്നാണ് ക്ലബ് മാനേജ്മെന്റിന്റെ അവകാശ വാദം.യൂറോപ്പിലെ വലിയ ക്ലബുകളെ പലപ്പോഴായി കുറ്റക്കാര്‍ ആയി കണ്ടെത്തിയിട്ടുണ്ട് എങ്കിലും ഇതുവരെ വലിയ ശിക്ഷകള്‍ ഒന്നും നല്‍കാന്‍ യുവേഫക്ക് കഴിഞ്ഞിട്ടില്ല.

Leave a comment