ബാഴ്സലോണ റയൽ ബെറ്റിസിന്റെ ലക്ഷ്യമായ ഹെക്ടർ ബെല്ലറിനായി ഒരു നീക്കം നടത്തുന്നത് പരിഗണിക്കുന്നു
സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്ക്കാൻ വെറും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിംഗ് ബാക്ക് പൊസിഷനില്‍ സൈനിങ്ങിന് വേണ്ടി കൂടുതല്‍ ഓപ്ഷനുകള്‍ ബാഴ്സ ചികയുന്നു. ഡയറിയോ സ്പോർട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍ ആഴ്സണല്‍ വിംഗ് ബാക്ക് ഹെക്ടർ ബെല്ലറിൻ ഇപ്പോള്‍ കാറ്റലൂണിയന്‍ ക്ലബിന്റെ റഡാറില്‍ ആണ്.റിയൽ ബെറ്റിസിൽ ലോണിനായി കഴിഞ്ഞ സീസൺ ചെലവഴിച്ചതിന് ശേഷം ബെല്ലറിൻ ആഴ്സണലിൽ തിരിച്ചെത്തിയിട്ടുണ്ട്.
താരത്തിനെ സൈന്‍ ചെയ്യാന്‍ ബെറ്റിസിനു താല്പര്യം ഉണ്ടെങ്കിലും എന്നാൽ സാമ്പത്തിക പ്രശ്നങ്ങളുടെ നടുവില്‍ കഴിയുന്ന അവര്‍ക്ക് അദ്ദേഹത്തിന്റെ സൈനിംഗ് ആഡംബരം ആയിരിക്കും.വിയാറയല്‍ താരമായ യുവാന്‍ ഫോയ്ത്തിനു വേണ്ടി ബാഴ്സ കഴിഞ്ഞ ആഴ്ചകളില്‍ നീക്കങ്ങള്‍ നടത്തിയതായി വാര്‍ത്തയുണ്ട്.ഒഫീഷ്യല്‍ ബിഡ് നല്‍കിയിട്ടില്ല എങ്കിലും താരത്തിനു വേണ്ടി 42 മില്യണ്‍ യൂറോ വിയാറയല്‍ ആവശ്യപ്പെടുന്നുണ്ട്.ഇത് താരത്തിനു തങ്ങള്‍ നല്കിയ മൂല്യത്തേക്കാള്‍ എത്രയോ മുകളില്‍ ആണ് എന്നാണ് ബാഴ്സ കരുതുന്നത്.അതിനാല്‍ വിലകുറഞ്ഞ ഓപ്ഷന് ബി ആണ് ഹെക്ടർ ബെല്ലറിൻ.






































