ജൂൾസ് കൗണ്ടെയേ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണ 20 മില്യൺ യൂറോ ഈ മാസവസാനതിന് മുന്നേ സമാഹരിക്കണം
ഒരു റിപ്പോർട്ട് അനുസരിച്ച്, ബാഴ്‌സലോണ തങ്ങളുടെ അടുത്ത മത്സരത്തിൽ സമ്മർ സൈനിംഗ് ജൂൾസ് കൗണ്ടെ രജിസ്റ്റർ ചെയ്യുന്നതിന് 20 മില്യൺ യൂറോ സമാഹരിക്കേണ്ടതുണ്ട്.അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെട്ട് 23-കാരൻ ജൂലായ് 29-ന് സെവിയയിൽ നിന്ന് ഏകദേശം 50 മില്യൺ യൂറോയ്ക്ക് ക്യാമ്പ് നൗവിൽ ചേര്‍ന്നു.
ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഫ്രാങ്ക് കെസ്സി, റാഫിഞ്ഞ,റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരേ റെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിഞ്ഞു,അതേസമയം കൗണ്ടെ തന്റെ മത്സര അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.പ്രമുഘ സ്പാനിഷ് വാര്‍ത്ത ചാനലായ എ എസ് റിപ്പോര്‍ട്ട് അനുസരിച്ച്, സെപ്തംബർ 1 ന് ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ബാഴ്സലോണ തുക സ്വരൂപിക്കേണ്ടതുണ്ട്.സ്‌ട്രൈക്കർ പിയറി-എമെറിക് ഔബമേയാങ് ഉൾപ്പെടെ അഞ്ച് കളിക്കാരെ ബാഴ്‌സ ഓഫ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് സൈനിങ്ങുകള്‍ ഇനിയും അവസാനിച്ചിട്ടില്ല,യുവാന്‍ ഫോയ്ത്ത്,ചെല്‍സി താരമായ മാര്‍ക്കസ് അലോണ്‍സോ എന്നീ രണ്ടു സൈനിങ്ങുകള്‍ കൂടെ അവര്‍ക്ക് പൂര്‍ത്തിയാക്കേണ്ടത് ഉണ്ട്.






































