തങ്ങള്‍ നിരീക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ മാത്രമാണ് മെംഫിസ് എന്ന് അറിയിച്ച് യുവന്റ്റസ് ബോര്‍ഡ്
ഈ വേനൽക്കാലത്ത് ബാഴ്സലോണ ഫോർവേഡ് മെംഫിസ് ഡിപേയേ സൈന്‍ ചെയ്യാന്‍ താൽപ്പര്യമുണ്ടെന്ന് യുവന്റസ് വൈസ് പ്രസിഡന്റ് പവൽ നെഡ്വെഡ് സ്ഥിരീകരിച്ചു.എന്നാല്‍ മറ്റു താരങ്ങളും ഓപ്ഷനില്‍ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ബാഴ്സയുടെ നിലവിലെ അവസ്ഥക്ക് വിപരീതം ആയാണ് യുവന്റ്റസ് പ്രവര്‍ത്തിക്കുന്നത് എന്ന നേരിയ സൂചന നല്കി.കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി താരവും ഇറ്റാലിയന്‍ ക്ലബും ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ച് കൊണ്ടിരിക്കുന്നു.ഇതിനു മുന്‍പേ ഇംഗ്ലീഷ് ക്ലബായ ടോട്ടന്‍ഹാമും താരത്തിനെ സിന് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി സാംപ്ഡോറിയയിൽ യുവന്റ്റസിന്റെ ഗോൾ രഹിത സമനിലയില്‍ കലാശിച്ച മത്സരത്തിനു മുന്നോടിയായി DAZN-നോട് സംസാരിച്ച ഡയറക്ടര്‍ നെഡ്വേഡ് ദുസാൻ വ്ലഹോവിച്ചിനൊപ്പവും മോയിസ് കീനിനൊപ്പവും അല്ലെങ്കിൽ ഒരു വിംഗർ ആയി കളിക്കാനും കഴിവുള്ള താരമാണ് ഡീപെയ് എന്നാല്‍ തങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്ന അനേകം കളിക്കാരില്‍ ഒരാള്‍ മാത്രമാണ് ഡീപെയ് എന്നും അദ്ദേഹം വെളിപ്പെടുത്തി.തങ്ങളുടെ പക്കല്‍ നിന്നും ഒരു തിടുക്കം കൂട്ടി സൈനിംഗ് ഉണ്ടാകില്ല എന്ന് പറഞ്ഞ അദ്ദേഹം മാര്‍ക്കറ്റ് വിപണി ഇപ്പോള്‍ സൂക്ഷ്മമായി യുവേ ബോര്‍ഡ് നിരീക്ഷിക്കുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു.






































