European Football Foot Ball Top News

ഗോളിൽ ആറാടി ബയേൺ; മാനെയ്ക്ക് ഇരട്ട ഗോൾ.

August 21, 2022

author:

ഗോളിൽ ആറാടി ബയേൺ; മാനെയ്ക്ക് ഇരട്ട ഗോൾ.

ബുണ്ടസ് ലിഗയിൽ ഗോൾ മഴ പെയ്യിച്ച് ബയേൺ മ്യുണിക്ക്. താരതമ്യേന ദുർബലരായ വിഎഫ്എൽ ബോഷവുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത 7 ഗോളിനാണ് ബയേൺ ജയിച്ചു കയറിയത്. മത്സരത്തിൽ സാദിയോ മാനെ ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോളും 2 അസിസ്റ്റുകളുമായി കിംഗ്സ്ലി കോമനും തിളങ്ങി. സനെ, ഡിലിറ്റ്, ഗ്‌നാബ്രി എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ശേഷിച്ച ഗോൾ ബോഷത്തിൻ്റെ റൈറ്റ് വിങ് ബാക്ക് ആയ ഗമ്പോവയുടെ വക സെൽഫ്ഗോൾ ആയിരുന്നു.

ബോഷത്തിൻ്റെ മൈതാനമായ വോനോവിയ റഹൃസ്റ്റഡിയോണിൽ വെച്ചായിരുന്നു മത്സരം നടന്നത്. 4ആം മിനുട്ടിൽ തന്നെ ബയേൺ ഗോളടി തുടങ്ങി. സനെ ആണ് കോമൻ്റെ അസിസ്റ്റ് സ്വീകരിച്ച് വലകുലുക്കിയത്. തുടർന്ന് 25 ആം മിനുട്ടിൽ സനെയുടെ അസിസ്റ്റിൽ നിന്നും പ്രതിരോധനിര താരം ഡിലിറ്റും ഗോൾ നേടി. അതിനു ശേഷം 33ആം മിനുട്ടിൽ ആണ് കോമാൻ്റെ ഗോൾ പിറന്നത്. 40 മിനുട്ടിൽ മാനെ ഒരു ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് അസാധുവായി. തുടർന്ന് 42 മിനുട്ടിൽ കൊമാൻ്റെ അസിസ്റ്റിൽ നിന്നും മാനെ ഗോൾ നേടി. ശേഷിച്ച 3 ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. 60 ആം മിനുട്ടിൽ മാനെ പെനൽറ്റിയിലൂടെ തൻ്റെ രണ്ടാം ഗോൾ നേടിയപ്പോൾ 69 ആം മിനുട്ടിൽ ഗമ്പോവയുടെ സെൽഫ് ഗോളിലൂടെ ബയേൺ 6 ഗോൾ തികച്ചു. തുടർന്ന് 76ആം മിനുട്ടിൽ ഗ്‌നാബ്രി കൂടി സ്കോർ ചെയ്തതോടെ പട്ടിക പൂർത്തിയായി.

Leave a comment